കൊച്ചി-ധനുഷ് കോടിദേശീയപാതയില്‍ വാഹനപകടം: വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി!!!
കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ കോതമംഗലത്തിന് സമീപം അയ്യങ്കാവില്‍ പുലര്‍ച്ചേയാണ് വാഹനപകടം ഉണ്ടായത്. പെട്രോള്‍ പമ്പിന് സമീപം നാഷണല്‍ പെര്‍മിറ്റ് ലോറിയും പിക്കപ് വാനും തമ്മില്‍കൂട്ടിയിടിക്കുകയായിരുന്നു. പിക്കപ് വാന്‍ ഡ്രൈവര്‍ കവളങ്ങാട് സ്വദേശി സുലൈമാന്‍ പരിക്കുകളോടെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ ഇദേഹം വാഹനത്തിനുള്ളില്‍ കുടുങ്ങി പോകുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പുറത്തെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ആദ്യം സാധിച്ചിരുന്നില്ല. തുടര്‍ന്ന് കോതമംഗലംഫയര്‍ഫോഴ്‌സ് എത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനം കട്ട് ചെയ്തതിനുശേഷമാണ് രക്ഷപ്പെടുത്തിയത്.

ഇരുവാഹനങ്ങളുടെയും വേഗതയായിരുന്നു അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.കോതമംഗലം ഫയര്‍ സ്റ്റേഷനിലെ സജി മാത്യു , കെ എം രവി, കെ എ ഷംസുദീന്‍ ,കെ എം ഇബ്രാഹിം,ഒ എ ആബിദ്,ഡി ബിപിന്‍,എസ് രഞ്ജിത്ത്, സാനു വത്സന്‍, പി എന്‍ അനൂപ്,പി ബി അനീഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നയിച്ചത്.അപകടം നടന്ന് ഒരു മണിക്കൂറോളം വൈകിയാണ് ഇയാളെ പുറത്തെത്തിച്ചത്.












Click it and Unblock the Notifications