ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭാ തെരഞ്ഞെടുപ്പ്: മയക്കുമരുന്ന് വേട്ട ശക്തമാക്കി എക്സൈസ് വകുപ്പ്, പിടിവീഴും!!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ലോക്സഭാ ഇലക്ഷന്‍ പ്രഖ്യാപിച്ചതിന്ശേഷം ഇലക്ഷന്‍ കമ്മീഷണറുടെ നിര്‍ദ്ദേശത്തില്‍ ഇടുക്കി ജില്ലയില്‍ ജില്ലാപോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും മയക്കുമരുന്ന് വേട്ട ശക്തമാക്കി. മാര്‍ച്ചില്‍ ഇതുവരെ 65 എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജാക്കാട് പോലീസ് സ്റ്റേഷനില്‍ 10.44 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് കേസ് എടുത്തു.

ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ മഴവില്‍ സഖ്യം.... രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങളിങ്ങനെബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ മഴവില്‍ സഖ്യം.... രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങളിങ്ങനെ

സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് മയക്ക്മരുന്ന് വിതരണം ചെയ്യുന്നത് തടയുന്നതിന് ജെ.ജെ ആക്ട് കൂടി ഉള്‍പ്പെടുത്തി 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരം കേസുകളില്‍ 33 പ്രതികള്‍ വിവിധ ജയിലുകളില്‍ റിമാന്റിലാണ്. മയക്കുമരുന്ന് വേട്ട കൂടുതല്‍ കര്‍ശനമാക്കി കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നതിന് ഇടുക്കി ജില്ലാ പോലീസ് മേധാവി പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരെപ്പറ്റിയുള്ള വിവരങ്ങള്‍ പോലീസിന് കൈമാറണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ganjacase-15

ഇടുക്കിയില്‍ അതിര്‍ത്തി കടന്ന് വന്‍തോതില്‍ കഞ്ചാവിന്റെ കടന്നുവരവുണ്ടായിരുന്നു. പുറം ജില്ലകളിലേക്കടക്കം എത്തിക്കുന്നതിന് ഇടുക്കിയിലൂടെയാണ് കഞ്ചാവ് കടത്തിയിരുന്നത്. ഇതിനാണ് പോലീസ് തടയിട്ടിരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Idukki
English summary
drug hunting tightens as part of lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X