ഇടുക്കിയില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.9 തീവ്രത
ഇടുക്കി: ജില്ലയിലെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.9 നും 3 നും ഇടയിൽ തീവ്രത രേഖപ്പെടുത്തി. പുലർച്ചെ 1.48 ന് ശേഷമാണ് രണ്ട് തവണ ഭൂചലനമുണ്ടായത്. കെഎസ്ഇബിയുടെ ഇടുക്കി, കുളമാവ്, ആലടി എന്നിവിടങ്ങളിലെ റിക്ടർ സ്കെയിൽ രണ്ട് ഭൂചനവും ചലനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിൽ 3.1 , 2.95 കുളമാവ് 2.80, 2.75 ആലടി 2.95, 2.93 എന്നിങ്ങനെയാണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്.

ഇടുക്കിയിൽ നിന്നും 30 കിലോമീറ്റർ അകലെ കല്യാണത്തണ്ട് മേഖലയാണ് പ്രഭവ കേന്ദ്രമെന്നാണ് നിഗമനം. കല്യാണത്തണ്ട്, ഇരട്ടയാർ, ഇടിഞ്ഞമല, തൊമ്മൻകുത്ത് തുടങ്ങിയ മേഖലകളിൽ ചലനം അനുഭവപ്പെട്ടിട്ടുണ്ട്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യ്തിട്ടില്ല.












Click it and Unblock the Notifications