ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ്: വെള്ളിയാമറ്റത്തെ ഹരിത ബൂത്തുകള്‍ ശ്രദ്ധേയമായി

പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ്: വെള്ളിയാമറ്റത്തെ ഹരിത ബൂത്തുകള്‍ ശ്രദ്ധേയമായി

  • By Desk
Google Oneindia Malayalam News

വെള്ളിയാമറ്റം: നൂറു ശതമാനം പരിസ്ഥിതി സൗഹൃദമായാണ് ഇത്തവണ ഇടുക്കിയിലെ വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളും പ്രവര്‍ത്തിച്ചത്. പച്ച നിറത്തിലുള്ള പ്രത്യേക യൂണിഫോം ധരിച്ച ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ പഞ്ചായത്തിലെ ഇരുപതോളം വരുന്ന പോളിംഗ് ബൂത്തുകളില്‍ സജീവ സാന്നിധ്യമായിരുന്നു. സേന പ്രസിഡന്റ് രാധ കുഞ്ഞുമോന്റെ നേതൃത്ത്വത്തില്‍ മുപ്പതോളം വരുന്ന പ്രവര്‍ത്തകര്‍ രാവിലെ ആറുമണി മുതല്‍ പോളിംഗ് അവസാനിക്കുന്നത് വരെ എല്ലാ ബൂത്തിലും കര്‍മ്മ നിരതരായിരുന്നു.

greencampaignidukk

പോളിംഗിന്റെ തലേ ദിവസവും പോളിംഗ് ദിവസവും പ്ലാസ്റ്റിക് ഒഴിവാക്കി ബൂത്തില്‍ പോളിംഗ് ഉദ്യോഗസ്ഥരെ സഹായിച്ചു. കൂടാതെ വോട്ട് ചെയ്യുവാന്‍ വന്ന വൃദ്ധരെയും കൈക്കുഞ്ഞുങ്ങളുമായി വന്ന സ്ത്രീകളെയും സഹായിക്കാന്‍ ഇവര്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. പോളിംഗ് ശേഷം വിവിധ സാമഗ്രികള്‍ നീക്കം ചെയ്യാനും ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയിരുന്നു.ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്ന് നേരത്തെതന്നെ തിരുമാനിച്ചിരുന്നങ്കിലും ഇത്തരത്തില്‍ ഒരു പോളിംഗ് ബൂത്ത് ഒരുക്കിയത് മാതൃകാപരമായിരുന്നു.

Idukki
English summary
Ecco friendly booths in Velliyammatom became variety in election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X