ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആനക്കുളത്തെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പണി മുടക്കി; ഇക്കോ ടൂറിസം പ്രതിസന്ധിയില്‍!!!

  • By Desk
Google Oneindia Malayalam News

മാങ്കുളം: ഇക്കോ ടൂറിസത്തിന്റെ പേരില്‍ മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആനക്കുളത്ത് വനംവകുപ്പ് പണികഴിപ്പിച്ച ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അടച്ച് പൂട്ടിയിട്ട് മാസങ്ങള്‍ പിന്നിടുന്നു. 2016ല്‍ വനം വകുപ്പ് മന്ത്രി കെ രാജു നേരിട്ടെത്തിയായിരുന്നു ഇക്കോടൂറിസത്തിന് കരുത്തുപകരാന്‍ ലക്ഷ്യമിട്ട് വനംവകുപ്പിന് കീഴില്‍ മാങ്കുളം ആനക്കുളത്ത് ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്ഥാപിച്ചത്.

തന്നെ കൊല്ലാൻ നോക്കിയതിന് പിന്നിൽ എഎൻ ഷംസീർ, ആരോപണവുമായി വടകരയിലെ സ്വതന്ത്രൻതന്നെ കൊല്ലാൻ നോക്കിയതിന് പിന്നിൽ എഎൻ ഷംസീർ, ആരോപണവുമായി വടകരയിലെ സ്വതന്ത്രൻ

ഇക്കോഷോപ്പ്, മിനി തീയേറ്റര്‍, ആനകളെ അടുത്ത് കാണാനുള്ള ഗ്യാലറി തുടങ്ങിയവയെല്ലാം സെന്ററില്‍ ഒരുക്കിയിരുന്നു. സഞ്ചാരികളെ കൂടുതലായി ആനക്കുളത്തേക്കാകര്‍ഷിക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ തുടക്കത്തില്‍ ഏതാനും ദിവസങ്ങള്‍ മാത്രം തുറന്നു പ്രവര്‍ത്തിച്ചതൊഴിച്ചാല്‍ സെന്റര്‍ അടഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി.ഉദ്ഘാടനം ഗംഭീരമാക്കിയതൊഴിച്ചാല്‍ മറ്റൊരു പ്രവര്‍ത്തനവും ഇവിടെ നടന്നട്ടില്ലെന്നതാണ് വസ്തുത.

informationcentre-

വനംവകുപ്പിന്റെ അനാസ്ഥയാണ് സെന്ററിന്റെ പ്രവര്‍ത്തനം താളം തെറ്റാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മികച്ച രീതിയില്‍ നിര്‍മ്മാണം നടത്തിയ കെട്ടിടവും അനുബന്ധ സാമഗ്രികളും നാശത്തിന്റെ വക്കിലാണ്. സെന്ററിന്റെ പ്രവര്‍ത്തനത്തിനായി വൈദ്യുതി ലഭിക്കാത്തതാണ് പ്രശ്നങ്ങള്‍ക്കുള്ള പ്രധാനകാരണമെന്നാണ് സമീപവാസികള്‍ നല്‍കുന്ന സൂചന. കെട്ടിടം നിര്‍മ്മിച്ച ഭൂമിയുമായി ബന്ധപ്പെട്ട ചില നിയമ തടസ്സങ്ങള്‍ വൈദ്യുതി ലഭിക്കാത്തതിനു കാരണമായും ചൂണ്ടികാണിക്കപ്പെടുന്നു. സെന്റര്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാതായതോടെ പ്രതീക്ഷിച്ച വരുമാനം നിലച്ചു. ആനക്കുളത്തിന്റെ വിനോദ സഞ്ചാര സാധ്യത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ലക്ഷങ്ങള്‍ ചിലവഴിച്ചിട്ടും പദ്ധതികള്‍ വേണ്ട വിധം പ്രയോജനപ്രദമാകുന്നില്ലെന്ന പരാതി നാട്ടുകാരും മുമ്പോട്ട് വയ്ക്കുന്നുണ്ട്.

Idukki
English summary
Eco tourism in crisis after Anakkulam information centre problem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X