ലോക്സഭ തിരഞ്ഞെടുപ്പ്: സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി, ഇടുക്കിയില്‍ എട്ട് സ്ഥാനാര്‍ത്ഥികള്‍
ചെറുതോണി: ലോക്സഭാ തിരഞ്ഞെടുപ്പ് 2019 മായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ ഇടുക്കിയില്‍ എട്ട് സ്ഥാനാര്‍ത്ഥികളാണ് നിലവിലുള്ളത്. 9 പേരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. യുഡിഎഫിന്റെ ഡമ്മി സ്ഥാനാര്‍ത്ഥിയായിരുന്ന ഇബ്രാഹിം കുട്ടി കല്ലാറിന്റെ പത്രിക ആവശ്യമായ രേഖകളുടെ അഭാവത്താല്‍ തള്ളി.
നിലവിലുള്ള സ്ഥാനാര്‍ത്ഥികള്‍ - ജോയ്സ് ജോര്‍ജ് (എല്‍ ഡി എഫ് സ്വതന്ത്രന്‍), ഡീന്‍ കുര്യാക്കോസ് (യു ഡി എഫ്), ബിജു കൃഷ്ണന്‍ ( ബി ഡി ജെ എസ് ),ലിതേഷ് പി.ടി (ബി.എസ്.പി), എം സെല്‍വരാജ് (വിടുതലൈ പാര്‍ട്ടി), റെജിമോന്‍ ജോസഫ്, ഗോമതി, കെ. എ ബേബി (സ്വതന്ത്രര്‍) എന്നിവരാണ്. ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍, ജനറല്‍ ഒബ്സര്‍വര്‍ ഗരിമ ഗുപ്ത, ജില്ലാ ലോ ഓഫീസര്‍ ജോഷി തോമസ് , ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജോസ് ജോര്‍ജ് എന്നിവരും സ്ഥാനാര്‍ത്ഥികളും പ്രതിനിധികളും പത്രികാസൂക്ഷമ പരിശോധനയില്‍ പങ്കെടുത്തു.

എട്ടാം തീയതി ഉച്ചകഴിഞ്ഞ് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി. മത്സര ചിത്രം നേരത്തെതന്നെ വ്യക്തമായ ഇടുക്കിയില്‍ ശക്തമായ പോരാട്ടമാകും ഇക്കുറി നടക്കുക. മുന്നണി സ്ഥാനാര്‍ത്ഥികളെല്ലാം പ്രചരണ രംഗത്ത് സജ്ജീവമാണ്.












Click it and Unblock the Notifications