ക്വാറന്റീനിൽ കഴിയവേ യുവാവ് ഷോക്കേറ്റ് ലോഡ്ജിൽ നിന്ന് തെറിച്ച് വീണു; രക്ഷിക്കാനാതെ നാട്ടുകാർ
മൂന്നാർ; ലോഡ്ജിൽ ക്വാറന്റീനിൽ കഴിഞ്ഞ യുവാവിന് വൈദ്യുതാഘാതാമേറ്റ് തെറിച്ചുവീണു, എന്നാൽ നിരീക്ഷണത്തിലായതിനാൽ നാട്ടുകാർക്ക് രക്ഷിക്കാൻ തയ്യാറായില്ല. മൂന്നാർ ലക്ഷ്മി റോഡ് സ്വദേശിയായ കെ സുഭാഷിനാണ് (24) ഷോക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയായിരുന്നു സുഭാഷ് ലോഡ്ജിലേക്ക് മാറിയത്. രണ്ടാം നിലയിലായിരുന്നു മുറി. ഇവിടെ പുറം ഭിത്തിയോട് ചേർന്നുള്ള വൈദ്യുതിക്കമ്പിയിൽ കൈ തട്ടിയാണ് ഷോക്കേറ്റത്. ഷോക്കേറ്റ സുഭാഷ് അഴികൾ ഇല്ലാതിരുന്ന ജനൽ വഴി തെറിച്ച് പിൻഭാഗത്തെ പുഴയോരത്തേക്കു വീണു.

20 അടി താഴ്ചയിലേക്കായിരുന്നു വീഴ്ച. ഏകദേശം ശരീരത്തിന്റെ നാൽപത് ശതമാനത്തോളം ഭാഗത്തും പൊള്ളലേറ്റിരുന്നുവെങ്ിലും കൊവിഡ് ഭീതി കാരണം ആരും അടിത്തേക്ക് പോകാൻ തയ്യാറായില്ല. വീഴ്ചയിൽ സുഭാിന്റെ ഇടുപ്പെല്ലിനും പരിക്കേറ്റിരുന്നു. തുടർന്ന് അര മണിക്കൂറിന് ശേഷം അഗ്നിരക്ഷ ശമന സേന എത്തിയായിരുന്നു സുഭാഷിനെ ആശുപത്രിയിൽ എത്തിച്ചത്.
Recommended Video













Click it and Unblock the Notifications