ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെറുതോണി പൈനാവില്‍ നിന്നും തൊടുപുഴക്കു പോകുന്ന ദേശീയ പാതയില്‍ ഒറ്റയാന്‍ ഇറങ്ങി!!! രാത്രിയാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

  • By Desk
Google Oneindia Malayalam News

ചെറുതോണി: ചെറുതോണി പൈനാവില്‍ നിന്നും തൊടുപുഴക്കു പോകുന്ന ദേശീയ പാതയില്‍ മീന്‍മുട്ടി ഭാഗത്തു ഒറ്റയാന്‍ ഇറങ്ങി. കഴിഞ്ഞ മൂന്നു ദിവസമായി മേഖലയില്‍ ഒറ്റയാന്‍ തമ്പടിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിലെല്ലാം രാത്രിക്കാലങ്ങളില്‍ യാത്രക്കാരെ ഒറ്റയാന്‍ തടയുന്ന സാഹചര്യവും ഉണ്ട്.

<strong>മൂന്നാറില്‍ വീണ്ടും കയ്യേറ്റം... നടപടിയെടുത്ത് റവന്യൂ വകുപ്പ് !!! കുടുതല്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും....!!!</strong>മൂന്നാറില്‍ വീണ്ടും കയ്യേറ്റം... നടപടിയെടുത്ത് റവന്യൂ വകുപ്പ് !!! കുടുതല്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും....!!!

വാഹനങ്ങള്‍ കൊടുങ്കാട്ടില്‍ അകപ്പെട്ടു പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വൈകിട്ട് 6 നു ശേഷം ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്നു ഇടുക്കി പോലീസ് മുന്നറിയിപ്പു നല്‍കി. കഴിഞ്ഞ മൂന്നു ദിവസമായി കാട്ടാനയുടെ ശല്യം തുടങ്ങിയിട്ടു കഴിഞ്ഞ രണ്ടു ദിവസമായി മൂന്നു വാഹനങ്ങളെ ആന ഓടിച്ചു ഇവര്‍ പ്രാണരക്ഷാര്‍ത്ഥം വാഹനം തിരിച്ചു രക്ഷപെടുകയായിരുന്നെന്നും പോലീസ് പറയുന്നു.

Elephant

വനമേഖലകളെ ബന്ധിപ്പിക്കുന്ന ആനത്താരകള്‍ വഴി ഉള്‍വനത്തില്‍ നിന്നു വന്ന ഒറ്റയാനാണ് ഇത്തരത്തില്‍ ഗതാഗത തടസ്സമുണ്ടാക്കി ദേശീയപാതയോരത്ത് നിലയുറപ്പിച്ചിരിക്കുന്നത് ഇരുട്ടുവീണാല്‍ ഇതു റോഡിലേക്കിറങ്ങും. മൊബൈല്‍ ഫോണിനു പോലും പലപ്പോഴും ഈ ഭാഗത്തു റെയിഞ്ചു കിട്ടാറില്ല. വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ടന്നും യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും ഇടുക്കി പോലീസ് അറിയിച്ചു

Idukki
English summary
Elephant descended on Meenmutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X