ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടമലയാര്‍ വനത്തില്‍ ഗുരുതരാവസ്ഥയില്‍ കാണപ്പെട്ട കാട്ടാന ചെരിഞ്ഞു.!!!

  • By Desk
Google Oneindia Malayalam News

കോതമംഗലം: ഇടമലയാര്‍ വനത്തിനുള്ളില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കാണപ്പെട്ട കാട്ടാന ചെരിഞ്ഞു. ഒരാഴ്ച മുന്‍പാണ് ഇടമലയാര്‍ പവര്‍ഹൗസിനോട് ചേര്‍ന്നുള്ള തോട്ടില്‍ ആനയെ ഗുരതര നിലയില്‍ കാണപ്പെട്ടത്. 20 വയസിനു മുകളില്‍ പ്രായം തോന്നിക്കുന്ന പിടിയാനയുടെ ഇടത് ചെവിക്കും, തലയിലും, വലതു വശത്തെ മുന്‍കാലിനും ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടിരുന്നു. ആനകള്‍ പരസ്പരം ആക്രമിച്ചതുമൂലമുണ്ടായ പരിക്കാണെന്നായിരുന്നു വനപാലകരുടെ പ്രാഥമിക നിഗമനം. ആനയുടെ ചെവിക്ക് സാരമായ മുറിവും ഉണ്ടായിരുന്നു. കൊമ്പ് ആഴ്ന്നിറങ്ങിയ രീതിയിലായിരുന്നു മുറിവ്.

<strong>അമ്പലവും പളളികളും നിര്‍മിക്കാനല്ല രാഷ്ട്രീയ പാർട്ടികള്‍; മാസ്സ് മറുപടിയുമായി സച്ചിന്‍ പെെലറ്റ്</strong>അമ്പലവും പളളികളും നിര്‍മിക്കാനല്ല രാഷ്ട്രീയ പാർട്ടികള്‍; മാസ്സ് മറുപടിയുമായി സച്ചിന്‍ പെെലറ്റ്

ശക്തമായ മുറിവ് അഴുകി ദുര്‍ഗന്ധം പുറത്തേക്ക് എത്തി തുടങ്ങിയതിനാല്‍ ആനയ്ക്ക് തീറ്റ തിന്നുന്നതിനും ബുദ്ധിമുട്ടണ്ടായിരുന്നതായി വനപാലകര്‍ പറഞ്ഞു. ആനയുടെ പരിക്ക് ഗുരുതരമാണന്നു മനസ്സിലാക്കിയ വനപാലകര്‍ വനം വകുപ്പ് വെറ്റിനറി ഡോ: ജയകുമാറിനെ വരുത്തി ചികിത്സ നല്‍കുകയും ചെയ്തിരുന്നതാണ്.

-elephant-

മുറിവ് ഉണങ്ങുന്നതിനായി പൈനാപ്പിള്‍ തുരന്ന് ആന്റിബയോട്ടിക്ക് മരുന്നുകളും നല്‍കിരുന്നു.എന്നാല്‍ അഞ്ചു ദിവസമായി ചകിത്സ നടത്തി വരുന്നുണ്ടെങ്കിലും ആന ചെരിയുകയായിരുന്നു. ഇടമലയാര്‍ പദ്ധതി പ്രദേശത്തിനോട് ചേര്‍ന്നുള്ള ഇടമലയാര്‍ റേഞ്ചില്‍ ഉള്‍പെടുന്ന കീരിത്തോട് മേഖലയില്‍ നിന്നാണ് ആനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

Idukki
English summary
elephant found dead in idamalayar forest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X