ആനചന്തം നിറഞ്ഞ് മാട്ടുപ്പെട്ടി! മൊട്ടകുന്നുകളില്‍ വിരുന്നിനെത്തി കാട്ടാനകൂട്ടം.!!!
മൂന്നാര്‍: ആനചന്തം ആസ്വദിക്കണമെങ്കില്‍ മാട്ടുപ്പെട്ടിയിലേയ്ക്ക് വരിക. മാട്ടുപ്പെട്ടിയിലെ കാട്ടാനകൂട്ടത്തിന്റെ കാഴ്ച ആരെയും കൊതിപ്പിക്കുന്നത്. തെയിലക്കാടുകള്‍ക്കിടയിലും മൊട്ടക്കുന്നുകളിലും കുട്ടിയാനകളുമൊത്ത് കൂട്ടമായി എത്തുന്ന കാട്ടനകൂട്ടത്തെ കാണാന്‍ സഞ്ചാരികളും ധാരാളമായി എത്തുന്നു. മാട്ടുപ്പെട്ടിയിലേക്കടക്കം പോകുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണവും ഈ കാഴ്ചതന്നെ.
മൂന്നാറില്‍ നിന്നും മാട്ടുപ്പെട്ടി എക്കോ പോയിന്റിലേയ്ക്കുള്ള യാത്രയില്‍ മാട്ടുപ്പെട്ടി അണണക്കെട്ടിന് സമീപത്തുള്ള മൊട്ടക്കുന്നുകളിലാണ് കാട്ടാനകൂട്ടമായി മേഞ്ഞ് നടക്കുന്നത്. കുട്ടിയാനകളുടെ കുറുമ്പും കുസൃതിയും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്. മിക്ക ദിവസങ്ങളിലും ഇവിടെ പതിവായി ആനകള്‍ കൂട്ടമായി എത്താറുണ്ട്.

അതുകൊണ്ട് തന്നെ മാട്ടുപ്പെട്ടിയിലേയ്ക്ക് എത്തുന്ന സഞ്ചാരികളുടെ തിരക്ക് കൂടുതലായി അനുഭവപ്പെടുന്നത് മാട്ടുപ്പെട്ടിയിലെ ഈ മൊട്ടക്കുന്നിന് സമീപമാണ്. ചിത്രങ്ങള്‍ പകര്‍ത്തിയും സെല്‍ഫിയെടുത്തും മണിക്കൂറുകള്‍ ചിലവഴിച്ചാണ് സഞ്ചാരികള്‍ ഇവിടെ നിന്നും മടങ്ങുന്നത്. സഞ്ചാരികളുടെ തിരക്കേറുമ്പോളും വഴിയരുകില്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗും ഗതാഗതക്കുരുക്കും വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. മാത്രവുമല്ല ഫെന്‍സിംഗ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല.












Click it and Unblock the Notifications