ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബൈസണ്‍വാലിയില്‍ നിന്ന് ഇതാ രണ്ട് ഡ്രോണുകൾ... ഒന്ന് പ്രകൃതിക്ഷോഭത്തിനും മറ്റൊന്ന് സൈന്യത്തിനും

  • By Desk
Google Oneindia Malayalam News

ബൈസണ്‍വാലി: കണ്ടുപിടുത്തങ്ങളുമായി ശ്രദ്ധേയനാവുകയാണ് ഹൈറേഞ്ചില്‍ നിന്നുള്ള ഒരു പത്തൊമ്പത്തുകാരന്‍. സ്വന്തമായി റോബോട്ട് നിര്‍മിച്ചതിനു പിന്നാലെ അതിര്‍ത്തിയില്‍ പട്ടാളക്കാരെ സഹായിക്കാനുതകുന്ന ഡ്രോണ്‍ നിര്‍മിച്ചാണ് ബൈസണ്‍വാലി സ്വദേശിയും രണ്ടാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥിയുമായ ആദില്‍ ശ്രദ്ധേയനാകുന്നത്.

Drone

രണ്ടു രീതിയിലുള്ള ഡ്രോണുകളാണ് ആദിൽ നിര്‍മ്മിച്ചിട്ടുള്ളത്. രണ്ടിനും ആദില്‍ പേരുകള്‍ നല്‍കി കഴിഞ്ഞു. പ്രകൃതി ദുരന്തസമയങ്ങളില്‍ മരുന്നുകളും അത്യാവശ്യ സാധനങ്ങളും മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ എത്തിക്കുന്നതിനുള്ള മൃത്യുഞ്ജയ എന്ന ഡ്രോണും അതിര്‍ത്തിയില്‍ പട്ടളാകാരെ സഹായിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമുള്ള ജഡായു എന്ന ഡ്രോണുമാണ് ആദിൽ നിര്‍മ്മിച്ചിരിക്കുന്നത്.

തലസ്ഥാനത്ത് ദുരൂഹ സാഹചര്യത്തിൽ 'ഡ്രോൺ'... കണ്ടെത്തിയത് തന്ത്രപ്രധാന സ്ഥലങ്ങളിൽ!!തലസ്ഥാനത്ത് ദുരൂഹ സാഹചര്യത്തിൽ 'ഡ്രോൺ'... കണ്ടെത്തിയത് തന്ത്രപ്രധാന സ്ഥലങ്ങളിൽ!!

അതിര്‍ത്തിയിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറുന്നതടക്കമുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ജഡായു എന്ന ഡ്രോണിന് സാധിക്കും എന്നാണ് ആദിലിന്റെ അവകാശവാദം. തന്റെ കണ്ടുപിടുത്തം ഡിആര്‍ഡിഒയ്യക്ക് നല്‍കി അംഗികാരം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ആദില്‍ ഇപ്പോള്‍.

Idukki
English summary
Young engineering student from Idukki claims that he developed two types of drones.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X