ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ കഞ്ചാവ് വേട്ട; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയും...

Google Oneindia Malayalam News

കമ്പം: ഇടുക്കി തമിഴ്‌നാട് അതിര്‍ത്തിയായ കമ്പമെട്ടില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികള്‍ കഞ്ചാവുമായി പിടിയിലായി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇരുവരെയും കമ്പം ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടയില്‍ പിടികൂടിയത്. കോട്ടയം സ്വദേശികളാണ് ഇരുവരും.കോട്ടയം ചുങ്കം സ്വദേശിയായ അജ്മലും കോട്ടയം സ്വദേശിതന്നെയായ പതിനേഴുകാരനുമാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കുടുങ്ങിയത്. പിടിയിലായ അജ്മലിന് 22 വയസ് പ്രായമുണ്ട്. ഇരുവരുടെയും കൈവശമുണ്ടയിരുന്ന 500 ഗ്രാമം കഞ്ചാവും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

ganja

വാഹനത്തിന്റെ ഹെഡ്‌ലൈറ്റില്‍ ഒളിപ്പിച്ച നിലിയിലായിരുന്നു കഞ്ചാവ്. 4000 രൂപ മുടക്കിയാണ് കമ്പത്തു നിന്നും ഇവര്‍ കഞ്ചാവ് വാങ്ങിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെകടര്‍ വി ജെ മധു, പ്രിവന്റീവ് ഓഫീസര്‍ പി. ജി രാധാകൃഷ്ണന്‍ ബിനുപ് ,അനൂപ് തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. സ്വന്തം ആവശ്യത്തിനും വില്‍പ്പനക്കുമായി കഞ്ചാവ് വാങ്ങുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ എക്‌സൈസിനു നല്‍കിയ മൊഴി.

 'ആദിവാസി കുരങ്ങ്', സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യയെ ആക്ഷേപിച്ച് പോസ്റ്റ്! പ്രതിഷേധം 'ആദിവാസി കുരങ്ങ്', സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യയെ ആക്ഷേപിച്ച് പോസ്റ്റ്! പ്രതിഷേധം

Idukki
English summary
engineering student arrest in idukki for ganja carying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X