ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയിലെ ഡാമുകളുടെ പരിശോധന നടത്തി സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തി

Google Oneindia Malayalam News

തൊടുപുഴ: പാംബ്ല ഡിവിഷനിലെ എല്ലാ ഡാമുകളുടെയും പ്രീമണ്‍സൂണ്‍ പരിശോധന നടത്തി സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തിയതായി റിസര്‍ച്ച് ആന്റ് ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പാംബ്ല ഡിവിഷന്റെ നിയന്ത്രണത്തില്‍ ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ചെങ്കുളം, പൊന്‍മുടി, ആനയിറങ്കല്‍, മാട്ടുപ്പെട്ടി, കുണ്ടള എന്നീ ഡാമുകളാണുള്ളത്. ഡാമിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും വാര്‍ഷിക അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ചു.

idukki

ഡീസല്‍ ജനറേറ്റര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡാം സൈറ്റില്‍ ജോലി ചെയ്യുന്നവര്‍ക്കായി സാറ്റലൈറ്റ് ഫോണുകള്‍ ലഭ്യമാക്കി. ഓരോ ഡാമിന്റെയും റൂള്‍ ലെവല്‍ കേന്ദ്രജലകമ്മീഷന്റെ സഹായത്തോടെ തയ്യാറാക്കിയത് കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജലസംഭരണികളുടെ അലെര്‍ട്ട് ലെവലുകള്‍ നിജപ്പെടുത്തിയിട്ടുണ്ട്. പ്രധാന ഡാമുകളുടെ ടയര്‍വണ്‍ ലെവല്‍ ( ആദ്യസൂചനാ ജലനിരപ്പ്) അടിയന്തര കര്‍മ്മപദ്ധതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, കേന്ദ്ര ജലകമ്മീഷന്റെ നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി തയ്യാറാക്കിയതും, പ്രധാന ഡാമുകളുടെ ഓപ്പറേഷന്‍ മാന്വലുകളും വെബ്സൈറ്റില്‍ ലഭ്യമാണ്.

ഇതിനിടെ, ഡാം റീഹാബിലിറ്റേഷന്‍ ആന്റ് ഇംപ്രൂവ്മെന്റ് പ്രോജക്ട് പ്രകാരം ഇടുക്കി ചെറുതോണി അണക്കെട്ടില്‍ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രയല്‍ റണ്‍ ഇന്നും നാളെയും രാവിലെ 11 മണിയോടു കൂടി നടത്തും. ട്രയല്‍ റണ്‍ നടത്തുമ്പോള്‍ പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലാ എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Idukki
English summary
Ensuring safety of dams in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X