ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരിസ്ഥിതി ദിനത്തില്‍ പച്ചത്തുരുത്ത് ഒരുക്കി കുടയത്തൂര്‍; പച്ചത്തുരുത്തില്‍ ഔഷധ ചെടികളും !

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ഹരിതകേരളം മിഷന്‍ വിഭാവനം ചെയ്യുന്ന കുടയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ആദ്യ പച്ചത്തുരുത്ത് പരിസ്ഥിതി ദിനത്തില്‍ പഞ്ചായത്തില്‍ ആരംഭിച്ചു. തൊടുപുഴ കാഞ്ഞാര്‍ കൈപ്പ കവലയില്‍ എം.വി.ഐ.പി വിട്ടു നല്‍കിയ 50 സെന്റ് വരുന്ന സ്ഥലത്താണ് പച്ചത്തുരുത്തിനായി വൃക്ഷതൈകള്‍ വച്ച് പിടിപ്പിച്ചത്. കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയന്‍ പച്ചത്തുരുത്തിന്റെ ഉദ്ഘാടനം വൃക്ഷതൈ നട്ടു നിര്‍വഹിച്ചു.

<strong>ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെ മുഖ്യകാരണക്കാരിൽ ഇന്ത്യയും; ആരോപണവുമായി ഡൊണാൾഡ് ട്രംപ്!!</strong>ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെ മുഖ്യകാരണക്കാരിൽ ഇന്ത്യയും; ആരോപണവുമായി ഡൊണാൾഡ് ട്രംപ്!!

പ്രദേശത്തിന് അനുയോജ്യമായ തരത്തില്‍ പെട്ട പൂമരുത്, ലക്ഷ്മിതരൂ, ആര്യവേപ്പ്, പ്ലാവ്, പുളി, നെല്ലി എന്നിങ്ങനെ വിവിധ ഇനങ്ങളില്‍ പെട്ട തൈകളാണ് ജൈവ വേലി കെട്ടി പരിസ്ഥിതി ദിനത്തില്‍ നട്ടുവളര്‍ത്തുന്നത് ആരംഭിച്ചിരിക്കുന്നത്. പച്ചത്തുരുത്തിന്റെ സംരക്ഷണം കയ്പ ജംഗ്ഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഗമിത്ര പുരുഷസ്വയം സഹായ സംഘ പ്രവര്‍ത്തകര്‍ സ്വമനസ്സാലെ ഏറ്റെടുത്തു. ഹരിതകര്‍മ്മ സേനാ അംഗങ്ങളും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും ചേര്‍ന്നാണ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചത്.

Kudayathoor

ഒരു പ്രദേശത്തെ സ്വാഭാവിക വനങ്ങള്‍ പുന:സൃഷ്ടിക്കുന്നതിലൂടെയുള്ള പരിസ്ഥിതി-ജൈവ വൈവിധ്യ സംരക്ഷണമാണ് ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതി ലക്ഷ്യമിടുന്നത്.ആഗോളതാപനത്തെ ചെറുക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന് ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനുമാണ് പച്ചത്തുരുത്ത് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ജി.എസ് മധു, പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ പി കെ ശശി, കുടയത്തൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ മുരളീധരന്‍, ബ്ലോക്ക് മെബര്‍ സുജ,എംവിഐപി അസി.എന്‍ജിനീയര്‍ സിബി, പഞ്ചായത്ത്തല ജൈവ വൈവിധ്യ കോഓഡിനേറ്റര്‍ അനന്തകൃഷ്ണന്‍ എന്നിവരും കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ, ഹരിതകേരളമിഷന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Idukki
English summary
Environmental day celebration in Kudayathoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X