ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണ്ണിലിറങ്ങാം പച്ചവിരിക്കാം... പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ പരിസ്ഥിതി ദിനം ആചരിച്ചു!!

  • By Desk
Google Oneindia Malayalam News

കുമളി: മണ്ണിലിറങ്ങാം പച്ചവിരിയ്ക്കാം എന്ന പേരില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പുത്തന്‍ പാഠങ്ങള്‍ പകര്‍ന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ പരിസ്ഥിതി ദിനാചരണം വിപുലമായ പരിപാടികളോടെ നടന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെയും ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.പുനര്‍ജീവിപ്പിച്ച ആനവച്ചാല്‍ തോടിന്റെ ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി വിവിധ സംഘടനകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ തോടിന്റെ ഇരുവശവും രാമച്ചവും തഴയും മുളയും ഉള്‍പ്പെടെ വിവിധ വൃക്ഷലതാദികള്‍ വച്ചുപിടിപ്പിച്ചു.

<strong>കേരള കോൺഗ്രസിലെ തമ്മിലടി തീർക്കാൻ ഇടപെട്ട് കോൺഗ്രസ്, പാർട്ടി പിളർത്തരുതെന്ന് താക്കീത്</strong>കേരള കോൺഗ്രസിലെ തമ്മിലടി തീർക്കാൻ ഇടപെട്ട് കോൺഗ്രസ്, പാർട്ടി പിളർത്തരുതെന്ന് താക്കീത്

അതോടൊപ്പം ആനവച്ചാല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിന് ചുറ്റും 35 ഓളം തരത്തിലുള്ള മുളകളും മറ്റ് വൃക്ഷ തൈകളും നട്ടു. പരിപാടികളുടെ ഭാഗമായി പെരിയാര്‍ ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശില്പ. വി.കുമാര്‍ പരിസ്ഥിതി ദിന സന്ദേശം നല്കി. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് അസി. ഫീല്‍ഡ് ഡയറക്ടര്‍ പി. കെ.വിപിന്‍ദാസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

Tiger reserve

വനം വകുപ്പ് ജീവനക്കാര്‍, ഇക്കോഡെവലപ്പ്‌മെന്റ് കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം കുമളി ഗ്രാമപഞ്ചായത്ത്, ഹരിതകേരള മിഷന്‍, തേക്കടി ഡെസ്റ്റിറ്റിനേഷന്‍ പ്രെമോഷന്‍ കൗണ്‍സില്‍, ടൂറിസ്റ്റ് ഗൈഡ്‌സ് അസോസിയേഷന്‍, ശാസ്ത്രസാഹിത്യ പരിഷത്ത്, താമരക്കണ്ടം റെസിഡന്‍സ് അസോസിയേഷന്‍ തുടങ്ങി വിവിധ സംഘടനകളും പരിപാടിയില്‍ ഭാഗഭാക്കായി. പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കി ഇക്കോ ഡവലപ്പ്‌മെന്റ് കമ്മറ്റികളിലെ കുട്ടികളവതരിപ്പിച്ച നൃത്തവും പരിപാടികള്‍ക്ക് മാറ്റുകൂട്ടി.

Idukki
English summary
Environmental Day celebration in Periyar tiger reserve
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X