ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്പര്‍ശ് 2019 സമാപിച്ചു; പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ഇന്‍ഫന്റ് തോമസ് ഉത്ഘാടനം ചെയ്തു, റാലി ശ്രദ്ധേയമായി!!!

  • By Desk
Google Oneindia Malayalam News

അടിമാലി: കുഷ്ഠരോഗ നിര്‍മ്മാര്‍ജന പക്ഷാചരണത്തിന്റെ ഇടുക്കി ജില്ലാ സമാപന പരിപാടികള്‍ അടിമാലിയില്‍ നടന്നു. ഇതോടെനുബന്ധിച്ചു നടന്ന റാലി അടിമാലി ട്രാഫിക്ക് എസ്.ഐ. അലിന്‍ കെ.എ.ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് അടിമാലി പഞ്ചായത്ത് ഹാളില്‍ നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ഇന്‍ഫന്റ് തോമസ് ഉത്ഘാടനം ചെയ്തു.

<strong>എക്‌സപ്ലോർ ഇടുക്കി; ഇനി ഒരാഴ്ചകൂടി! ആകർഷകമായ മത്സരങ്ങൾ....</strong>എക്‌സപ്ലോർ ഇടുക്കി; ഇനി ഒരാഴ്ചകൂടി! ആകർഷകമായ മത്സരങ്ങൾ....

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.മുരുകേശന്‍ അധ്യക്ഷനായിരുന്നു. ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: എന്‍.പ്രിയ മുഖ്യ പ്രഭാഷണം നടത്തി.അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ജോര്‍ജ് പ്രതി്ജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.ജോബിന്‍ ജി ജോസഫ്, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍മാന്‍ അലോഷി ഫിലിപ്പ്, പഞ്ചായത്ത് അംഗങ്ങളായ വര്‍ഗീസ് പൈലി, മഞ്ജു ബിജു, ഇടുക്കി ഡപ്യൂട്ടി ഡി.എം.ഒ.ഡോ.സുരേഷ് വര്‍ഗീസ്, അസി. ലെ പ്രസി ഓഫീസര്‍ കെ.കെ.മോഹനന്‍, ചിത്തിരപുരം സിഎച്ച്‌സി പി.എച്ച് എന്‍.സലോമി പി.വി., ദേവിയാര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.സ്മിത കെ.റ്റി. തുടങ്ങിയവര്‍ സംസാരിച്ചു.കട്ടപ്പന താലൂക്ക് ആശുപത്രി ത്വക്ക് രോഗ വിദക്ത്ത ഡോ.ഡോണ തോമസ് ബോധവല്‍ക്കരണ സെമിനാര്‍ നയിച്ചു.

Spars 2019

ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.ജോബിന്‍ ജി ജോസഫ് സ്വാഗതവും ചിത്തിരപുരം സി എച്ച് സി എച്ച് എസ് സി.ജി.ബാബുരാജ്‌നന്ദിയും പറഞ്ഞു. പരിപാടിയുമായി ബന്ധപ്പെട്ട് അടിമാലി മേഖലയിലെ കുടുബശ്രീ, സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്കള്‍, നേഴ്‌സിഗ് വിദ്യാര്‍ത്ഥികള്‍, അംഗന- ആശ പ്രവര്‍ത്തവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്ത റാലി ശ്രദ്ധേയമായിരുന്നു.

Idukki
English summary
Eprosy eradicating programme Spars 2019 end
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X