ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിമാലിയിലെ ഇ എസ് ഐ ക്ലീനിക്കിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍!!! ഉദ്ഘാടനം നടന്ന് ഒരു മാസത്തിനു ശേഷവും പ്രവര്‍ത്തനം തുടങ്ങിയി... വാഗ്ദാനങ്ങള്‍ക്കും പൂട്ടുവീണു...

  • By Desk
Google Oneindia Malayalam News

അടിമാലി: പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത അടിമാലിയിലെ ഇഎസ്ഐ ക്ലിനിക്കിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍.ആശുപത്രിയില്‍ നിയമിതനായ ഡോക്ടര്‍ അവധിയില്‍ പ്രവേശിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഒന്നരമാസം മുമ്പായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇഎസ്ഐ ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

<strong>പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍</strong>പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍

രാജ്യത്താകമാനം പുതിയതായി അനുവദിച്ച ഇഎസ്ഐ ആശുപത്രികളില്‍ കേരളത്തിന് ലഭിച്ച ഒരേഒരെണ്ണമായിരുന്നു അടിമാലി കൂമ്പന്‍പാറയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.എന്നാല്‍ പ്രവര്‍ത്തനമാരംഭിച്ച് ഒരു മാസം പിന്നിടും മുമ്പെ ആശുപത്രിയില്‍ ഡോക്ടറില്ലാതായി മാറി.നിയമിതനായ ഡോക്ടര്‍ അവധിയില്‍ പ്രവേശിച്ചതോടെ ഇഎസ്ഐ ആനുകൂല്യത്തില്‍ ചിക്തസ ലഭിക്കേണ്ടുന്ന രോഗികളും വെട്ടിലായി.ദേവികുളം,ഉടുമ്പന്‍ചോല,പീരുമേട്, ഇടുക്കി താലൂക്കുകളില്‍ നിന്നായി 8000ത്തിലധികം ജീവനക്കാരാണ് ആശുപത്രിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ESI

പുതിയ ആശുപത്രി വന്നതോടെ ഇവരുടെ രേഖകള്‍ ഇവിടേക്ക് മാറ്റുകയായിരുന്നു.മറ്റ് ഇഎസ്ഐ ആശുപത്രികളില്‍ ചിക്തസ ലഭിക്കണമെങ്കില്‍ ഇവര്‍ക്ക് അടിമാലിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിക്കണം. മറ്റാശുപത്രികളില്‍ പോകണമെങ്കില്‍ റഫറന്‍സ് ലെറ്ററും നിര്‍ബന്ധമായും കിട്ടേണ്ടതുണ്ട്.എല്ലാത്തിനുമായി ആശുപത്രിയില്‍ വേണ്ടുന്ന ഡോക്ടറുടെ അവധിയാണ് പ്രശ്നങ്ങള്‍ക്കെല്ലാമുള്ള പ്രധാനകാരണം.അവധിയില്‍ പ്രവേശിച്ച ഡോക്ടര്‍ക്ക് പകരം പുതിയ ഡോക്ടറെ നിയമിച്ച്് തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്നാണ് രോഗികളുടെ ആവശ്യം.

Idukki
English summary
ESI clinic touble in Adimali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X