ലോക്‌സഭ തിരഞ്ഞെടുപ്പ്:ഇടുക്കിയില്‍ ഇവിഎം ബാലറ്റ് പേപ്പറും തപാല്‍ ബാലറ്റ് പേപ്പറുംവിതരണംചെയ്തു
ഇടുക്കി: ഇടുക്കി ലോക്സഭാമണ്ഡലത്തിലെ 7 നിയോജകമണ്ഡലങ്ങളിലേക്കുമുള്ള ഇവിഎം ബാലറ്റ് പേപ്പറും പോസ്റ്റല്‍ തപാല്‍ ബാലറ്റ് പേപ്പറുംവിതരണംചെയ്തു. 33090 ഇ.വി. എം ബാലറ്റ് പേപ്പറുകളും 10050 തപാല്‍ ബാലറ്റ് പേപ്പറുകളുമാണ് വിതരണം ചെയ്തത്. മുവാറ്റുപുഴ മണ്ഡലത്തില്‍ 153 പോളിങ് ബൂത്തുകളിലായി 3880 ഇ.വി.എം ബാലറ്റ് പേപ്പറുകളും 1100 തപാല്‍ ബാലറ്റ് പേപ്പറുകളും കോതമംഗലം മണ്ഡലത്തില്‍ 157 പോളിങ് ബൂത്തുകളിലായി 3980 ഇ.വി.എം ബാലറ്റ് പേപ്പറുകളും 1200 തപാല്‍ ബാലറ്റ് പേപ്പറുകളുമാണ് വിതരണത്തിനായി നല്‍കിയത്.
ദേവികുളം മണ്ഡലത്തിലെ 195 ബൂത്തുകളിലായി 4940 ഇ.വി.എം ബാലറ്റ് പേപ്പറുകളും 1500 തപാല്‍ ബാലറ്റ് പേപ്പറുകളും ഉടുമ്പന്‍ചോലയിലെ 193 പോളിങ് ബൂത്തുകളിലായി 4900 ഇ.വി.എം ബാലറ്റ് പേപ്പറുകളും 1750 തപാല്‍ ബാലറ്റ് പേപ്പറുകളുമാണ വിതരണം ചെയ്തത്. 208 പോളിങ് ബൂത്തുകള്‍ ഉള്ള തൊടുപുഴ നിയോജകമണ്ഡലത്തില്‍ 208 പോളിങ് ബൂത്തുകളിലായി 5270 ഇ.വി.എം ബാലറ്റ് പേപ്പറുകളും 1500 തപാല്‍ ബാലറ്റ് പേപ്പറുകളുമാണ വിതരണം ചെയ്യുന്നത്.

ഇടുക്കിയില്‍ 196 പോളിങ് ബൂത്തുകളിലായി 4970 ഇ.വി.എം ബാലറ്റ് പേപ്പറുകളും 1000 തപാല്‍ ബാലറ്റ് പേപ്പറുകളുമാണ് വിതരണം ചെയ്യുന്നത്. അതോടൊപ്പം പീരുമേട്ടില്‍ 203 പോളിങ് ബൂത്തുകളിലായി 5150 ഇ.വി.എം ബാലറ്റ് പേപ്പറുകളും 2000 തപാല്‍ ബാലറ്റ് പേപ്പറുകളുമാണ്വിതരണംചെയ്തു.












Click it and Unblock the Notifications