തൊടുപുഴയിൽ മുൻ ഭാര്യക്ക് നേരെ ആസിഡ് ആക്രമണം;: പ്രതി പിടിയിൽ
ഇടുക്കി: മുൻ ഭാര്യക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് പിടിയിൽ. സോനയുടെ മുൻ ഭർത്താവ് രാഹുൽ ആണ് പൊലീസ് പിടിയിലായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സോനയെ കോട്ടയം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് യുവതിയെ ബേർണർ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്.

നെഞ്ചിലും കൈകളിലും പുറകിലുമായി യുവതിയുടെ ശരീരത്തിൽ നാൽപത് ശതമാനം ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്. ചൊവ്വാഴ്‌ച രാവിലെയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. തൊടുപുഴ പഴയമറ്റം സ്വദേശിയാണ് സോന.
കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് മൂവാറ്റുപുഴയിലെ മഞ്ഞപ്രയിലെ വീട്ടിലായിരുന്നു സോന കുറച്ചു ദിവസങ്ങളായി താമസിച്ചിരുന്നത്. രാവിലെ എട്ടരയോടെ ഇവിടെയെത്തിയ രാഹുൽ സോനയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. വിവാഹ ബന്ധം വേർപ്പെടുത്തിയതിന് ശേഷവും രാഹുൽ സോനയെ ശല്യപ്പെടുത്തുമായിരുന്നു. സംഭവത്തിൽ ഉടനെത്തന്നെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്നും എന്നാൽ അന്വേഷണത്തിന് ശേഷമേ കൂടുതൽ നിഗമനങ്ങളിൽ എത്താനാകൂവെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications