ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അവധി ആഘോഷിക്കാന്‍ സ്പിരിറ്റ് നിര്‍മ്മാണം എസ്‌റ്റേറ്റ് മേഖലയില്‍ പരിശോധന കര്‍ശനമാക്കി എക്‌സൈസ്!!!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: അവധി ആഘോഷങ്ങള്‍ക്കായി മൂന്നാറിലെ എസ്റ്റേറ്റ് മേഖല കേന്ദ്രീകരിച്ച് വന്‍തോതില്‍ സ്പിരിറ്റ് ന ിര്‍മ്മാണം നടക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍. വിഷുമുതല്‍ അടുത്തടുത്ത ദിവസങ്ങളില്‍ അവധിയായതിനാല്‍ അതിന്റെ മറവിലാണ് നിര്‍മ്മാണവും വില്‍പ്പനയും നടന്നു വരുന്നത്. ജില്ലയ്ക്ക് പുറത്തു നിന്ന് എത്തുന്നവരാണ് കൂടുതലായി അനധികൃതമായി നിര്‍മ്മിക്കുന്ന മദ്യം വാങ്ങുന്നവരില്‍ ഏറെയും.

ജലീലിനെ കൊന്നവര്‍ക്ക് മാപ്പില്ല: പേരാവൂരില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റ് പോസ്റ്റര്‍ജലീലിനെ കൊന്നവര്‍ക്ക് മാപ്പില്ല: പേരാവൂരില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റ് പോസ്റ്റര്‍

കളര്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന വ്യാജമദ്യത്തിന്റെ വില്‍പ്പന സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സെയിസ് പരിശോധനയും കര്‍ശനമാക്കിയിരുന്നു. ഇതിനിടിയിലാണ് മൂന്നാര്‍ എല്ലപ്പെട്ട കെ കെ ഡിവിഷന്‍ ഭാഗത്തു നിന്നും വ്യാജമദ്യം കണ്ടെത്തിയത്. എന്നാല്‍ പ്രതി ചെല്ലദുരയ്യെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും തെയിലക്കാടുകള്‍ക്കിടയിലൂടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

spritecase-155

സംഭവസ്ഥലത്തു നിന്നും പതിമൂന്ന് ലിറ്റര്‍ വ്യജമദ്യം പിടിച്ചെടുത്തു. ഇയാള്് തമിഴ്നാട്ടില്‍ നിന്നടക്കം അതിര്‍ത്തി ഗ്രാമങ്ങളിലേയ്ക്ക് സ്പിരിറ്റെത്തിക്കുന്നുണ്ടെന്ന സൂചനയും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മൂന്നാര്‍ മേഖലയില്‍ പരിശോധന തുടരും. വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്നതിനാല്‍ വ്യാജമദ്യലോപി വീണ്ടും സജ്ജീവമാകുമെന്ന നിഗമനത്തിലാണ് എക്‌സൈസ്് ഉദ്യോഗസ്ഥര്‍.

Idukki
English summary
Excise tighten inspection during summer in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X