ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയിൽ തണുപ്പു തന്നെ!!! തെക്കിന്റെ കാശ്മീര്‍ വിറക്കുന്നു...!!! സഞ്ചാരികളുടെ ഒഴുക്ക്!!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: തെക്കിന്റെ കാശ്മീരില്‍ കഴിഞ്ഞ ഒരാഴ്ചക്കാലമായി അനുഭവപ്പെടുന്ന തണുപ്പ് തുടരുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തണുപ്പും മഞ്ഞു വീഴ്ചയുമാണ് ജനുവരി ആദ്യവാരം മുതല്‍ അനുഭവപ്പെടുന്നത്. ശരാശരി താപനില മൈനസിലെത്തിയതോടെ മൂന്നാറിന്റെ കുളിരാസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

<strong>ആർഎസ്എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയ പോലീസുകാർക്ക് നേരെ അക്രമം; തൃശൂരിൽ പ്രതിയും അച്ഛനും ചേർന്നാണ് പോലീസിനെ ആക്രമിച്ചത്!!</strong>ആർഎസ്എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയ പോലീസുകാർക്ക് നേരെ അക്രമം; തൃശൂരിൽ പ്രതിയും അച്ഛനും ചേർന്നാണ് പോലീസിനെ ആക്രമിച്ചത്!!

ഡിസംബര്‍ ജനുവരി മാസങ്ങളില്‍ മൂന്നാറില്‍ പലപ്പോഴും താപനില മൈനസ് എത്തുന്നത്. എങ്കില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇത്തരത്തില്‍ തണുപ്പ് അനുഭവപ്പെടുന്നത് ചുരുക്കമാണ്. ഡിസംബര്‍ പകുതി മുതല്‍ അവസാനവാരം വരെയുള്ള സമയങ്ങളില്‍ കോടമഞ്ഞും തണുപ്പും ആസ്വദിക്കാന്‍ എത്തുന്നവര്‍ ഏറെയാണ് മൂന്നാറില്‍ . എന്നാല്‍ പൊതുവെ തുടര്‍ച്ചയായി ഇത്തരത്തില്‍ മഞ്ഞു വീഴ്ച ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ പലപ്പോഴും മഞ്ഞു വീഴ്ച തേടിയിത്തന്ന സഞ്ചാരികള്‍ നിരാശരായി മടങ്ങുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.

Munnar

എന്നാല്‍ നിലവില്‍ സ്ഥിതി മറിച്ചാണ്. തുടര്‍ച്ചയായ ദിവസങ്ങളിലും മഞ്ഞു വീഴുന്ന തണുത്ത പുലരിയെ നേരിട്ടറിയാന്‍ ധാരാളമായി സഞ്ചാരകള്‍ മൂന്നാറിലേക്ക് എത്തുന്നു. മൂന്നാറിലെ തെയ്‌ലതോട്ടങ്ങളും അണക്കെട്ടുകളും താഴ്‌വാരങ്ങളും എല്ലാം സഞ്ചാരികള്‍ക്ക് തണുത്ത സുന്ദരമായ ദിവസങ്ങളാണ് നല്‍കി വരുന്നത്. പൊതുപണിമുടക്ക് അവഗണിച്ചും കഴിഞ്ഞ രണ്ടു ദിവസങ്ങളിലും വിനോദ സഞ്ചാരികളുടെ നല്ല തിരക്കാണ് മൂന്നാറില്‍ അനുഭവപ്പെട്ടത്.

Idukki
English summary
Excited cold in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X