ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മടങ്ങിയെത്തുന്ന പ്രവാസികള്‍ കുറഞ്ഞു; ഇടുക്കിയില്‍ 10 ദിവസത്തിനിടെ വന്നത് 18 പേര്‍ മാത്രം

Google Oneindia Malayalam News

ഇടുക്കി: വിദേശ രാജ്യങ്ങളില്‍ നിന്നും ഇടുക്കിയിലേക്ക് മടങ്ങി വരുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ 10 ദിവസത്തിനിടെ ജില്ലയിലേക്ക് എത്തിയത് 18 പേര്‍ മാത്രം. ഇത് കൂടാതെ പ്രവാസികളായ നാല് തമിഴ്നാട് സ്വദേശികളും ഈ ദിവസങ്ങില്‍ ഇടുക്കിയിലെത്തിയാണ് കുമളി അതിര്‍ത്തി വഴി സ്വന്തം നാടുകളിലേക്ക് പോയത്.

A

ആറ് രാജ്യങ്ങളില്‍ നിന്നായി ഇടുക്കിയിലേക്ക് 14 പുരുഷന്‍മാരും 4 സ്ത്രീകളുമാണ് കൊച്ചി, കോഴിക്കോട് എയര്‍പോര്‍ട്ടുകള്‍ വഴി മടങ്ങിയെത്തിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഇതില്‍ എട്ട് പേരെ വീടുകളിലും ഏഴ് പേരെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററിലും, മൂന്ന് പേരെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. നാട്ടിലെത്തിയവരുടെ എണ്ണം താലൂക്ക് അടിസ്ഥാനത്തില്‍ ഇങ്ങനെ: തൊടുപുഴ - 11, ഇടുക്കി - 2, ഉടുമ്പന്‍ചോല - 1, പീരുമേട് - 4.

ദുബായില്‍ നിന്ന് ഏഴ് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമടക്കം ഒമ്പത് പേരാണെത്തിയത്. ഇതില്‍ നാല് പേരെ സ്വന്തം വീടുകളിലും മൂന്ന് പേരെ പുളിങ്കര, മുട്ടം, തൊടുപുഴ എന്നിവിടങ്ങളിലെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററുകളിലും രണ്ട് പേരെ ഉപ്പുതറ, പെരുമ്പള്ളിച്ചിറ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തില്‍ താമസിപ്പിച്ചു.

ഖത്തറില്‍ നിന്ന് സന്തോഷ വാര്‍ത്ത; അതിര്‍ത്തികള്‍ തുറക്കുന്നു... നിയന്ത്രണങ്ങള്‍ നീക്കാന്‍ തീരുമാനംഖത്തറില്‍ നിന്ന് സന്തോഷ വാര്‍ത്ത; അതിര്‍ത്തികള്‍ തുറക്കുന്നു... നിയന്ത്രണങ്ങള്‍ നീക്കാന്‍ തീരുമാനം

ഒമാനില്‍ നിന്നും രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണെത്തിയത്. ഇതില്‍ രണ്ട് പേരെ സ്വന്തം വീടുകളിലും ഒരാളെ പീരുമേട്ടിലെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. ദോഹയില്‍ നിന്നെത്തിയ പുരുഷനെ മുട്ടത്തെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററില്‍ പാര്‍പ്പിച്ചു. സൗദി അറേബ്യയില്‍ നിന്ന് രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണെത്തിയത്. മൂവരെയും മുട്ടം, തൊടുപുഴ എന്നിവിടങ്ങളിലെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ താമസിപ്പിച്ചു.

15കാരി ഖമര്‍ ഗുല്‍ തോക്കെടുത്തത് എന്തിനെന്നറിയുമോ? ഉറ്റവരെ കൊന്ന തീവ്രവാദികളെ വധിച്ചു15കാരി ഖമര്‍ ഗുല്‍ തോക്കെടുത്തത് എന്തിനെന്നറിയുമോ? ഉറ്റവരെ കൊന്ന തീവ്രവാദികളെ വധിച്ചു

ഷാര്‍ജയില്‍ നിന്നെത്തിയ പുരുഷനെയും കുവൈറ്റില്‍ നിന്നെത്തിയ പുരുഷനെയും സ്വന്തം വീടുകളില്‍ നിരീക്ഷണത്തിലാക്കി. ഇത് കൂടാതെ കുവൈറ്റ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും രണ്ട് വീതം തമിഴ്നാട് സ്വദേശികളായ പുരുഷന്‍മാരാണെത്തിയത്. നാല് പേരെയും കുമളി അതിര്‍ത്തിയിലെത്തിച്ച് തമിഴ്നാട് അധികൃതര്‍ക്ക് കൈമാറി.

Idukki
English summary
Expats arrival from foreign countries fall in Idukki district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X