ഫേസ്‌ബുക്ക് പ്രണയം ശക്തം... അരുൺ പിന്മാറിയപ്പോൾ പ്രതികാരത്തിന് ഷീബ ഇറങ്ങി തിരിച്ചു; കണ്ടെത്തിയ വഴി ഇങ്ങനെ...
ഫേസ്‌ബുക്ക് പ്രണയം ശക്തം... അരുൺ പിന്മാറിയപ്പോൾ പ്രതികാരത്തിന് ഷീബ ഇറങ്ങി തിരിച്ചു; കണ്ടെത്തിയ വഴി ഇങ്ങനെ...
ഇടുക്കി: തന്റെ പ്രണയം നിരസിച്ചതിന് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ പ്രതിയായ ഷീബയെ ശനിയാഴ്‌ച വൈകിട്ട് പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. തിരുവനന്തപുരം സ്വദേശി അരുണിന് നേരെയാണ് ആസിഡ് ആക്രമണം നടത്തിയത്.

ഈ സംഭവം നടത്തിയതിന് പിന്നാലെ പ്രതി ഷീബ മടങ്ങിയത് ഭർത്താവിന്‍റെ വീട്ടിലേക്ക് ആയിരുന്നു. തുടർന്ന് അഞ്ച് ദിവസം ഭർത്താവിന്റെ വീട്ടിൽ ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിൽ കഴിഞ്ഞു. ഷീബയുടെ മുഖത്തെ പൊള്ളലിനെ കുറിച്ച് ഭർത്താവ് ചോദിച്ചിരുന്നു.
എന്നാൽ, തിളച്ച കഞ്ഞി വെള്ളം മുഖത്ത് വീണ് പൊള്ളിയതാണെന്ന് ഷീബ ഭർത്താവിന് മറുപടി നൽകിയിരുന്നു.. എന്നാൽ, ആസിഡ് മുഖത്ത് തെറിച്ചാണ് ഷീബക്കും പൊള്ളൽ പറ്റിയത്.
പ്രണയം നിരസിച്ച അരുണിന്റെ മുഖത്ത് ഷീബ ആസിഡ് ഒഴിക്കുന്നതിനിടെ തട്ടി മാറ്റാൻ ശ്രമം ഉണ്ടായി. അപ്പോഴാണ് ഷീബയ്‌ക്കും പരിക്ക് പറ്റിയത്..
അഞ്ച് ദിവസം വരെ ഭർതൃ വീട്ടിൽ ഷീബ കഴിഞ്ഞു. ശനിയാഴ്ച വൈകീട്ട് പൊലീസ് ഷീബയെ തിരക്കി വീട്ടിൽ എത്തി. പോലീസ് ഷീബയെ അറസ്റ്റ് ചെയ്യും വരെ ഈ സംഭവത്തെ കുറിച്ച് മറ്റാർക്കും അറിവ് ഉണ്ടായിരുന്നില്ല.
രണ്ട് വർഷം മുൻപ് ആണ് സമൂഹ മാധ്യമമായ ഫേസ്ബുക്കിൽ കൂടി അരുണിനെ ഷീബ പരിചയപ്പെട്ടത്. തിരുവനന്തപുരത്ത് നഴ്‌സായി ഷീബ ജോലി നോക്കിയിരുന്നു. ഈ സമയം ഷീബയും അരുണും തമ്മിലുളള ഫേസ്ബുക്ക് ബന്ധം ശക്തമായി. എന്നാൽ ഇതിന് ഇടയിൽ ആണ് ഷീബ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയും ആണ് എന്ന വിവരം അരുൺ അറിഞ്ഞത്.
എന്നാൽ, ഷീബയുടെ ബന്ധം വിട്ട് മറ്റൊരു വിവാഹത്തിന് അരുൺ തയ്യാറായതോടെ ഷീബ പ്രതികാരം ചെയ്യാൻ തന്നെ തീരുമാനിച്ചു. ഇതിനായി കഴിഞ്ഞ 16 നാണ് ഷീബ കാമുകനായ അരുണിനെ ഇടുക്കി അടിമാലിയിൽ വരാൻ ഷീബ ആവശ്യപ്പെട്ടു. പണം നൽകി ബന്ധം അവസാനിപ്പിക്കാമെന്ന് സൂചിപ്പിച്ചാണ് അരുണിനെ ഷീബ ഇടുക്കിയിലേയ്ക്ക് വരുത്തിയത്.
അരുണിനോട് തനിയെ വരാൻ ആവശ്യപ്പെട്ടെങ്കിലും സുഹൃത്തുക്കളുമായാണ് അരുൺ എത്തിയത്. ആക്രമണം നടന്ന ഉടൻ അടിമാലിയിലെ ആശുപത്രിയിൽ അരുൺ പ്രാഥമിക ചികിത്സ തേടി. തുടർന്ന് പിന്നെ കൂടുതൽ ചികിത്സയ്‌ക്കായി തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അരുണിനെ എത്തിച്ചു.
സംഭവത്തിൽ ഒരു കണ്ണിന്റെ കാഴ്‌ച പൂർണമായും അരുണിന് നഷ്‌ടമായി. സംഭവം നടന്നതിന് സമീപത്തെ ഇരുമ്പ് പാലത്തിൽ കത്തോലിക്ക പളളിയിലെ സി സി ടി വി യിൽ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിൽ ആക്രമണ ദൃശ്യങ്ങൾ കൃത്യമായി പതിഞ്ഞതോടെ ഷീബ പൊലീസ് പിടിയിൽ ആകുകയായിരുന്നു. റബർ ഉറയൊഴിക്കാനുളള ആസിഡ് ഉപയോഗിച്ചായിരുന്നു ഷീബ അരുണിന് നേരെ ആക്രമണം നടത്തിയത്. മുഖത്ത് ഗുരുതരമായി പൊള്ളൽ ഏറ്റ യുവാവിന്‍റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി.അക്രമണ സി.സി.ടി.വി ദൃശ്യങ്ങത്തിൽ പുറത്ത് വന്ന വിവരം ഇങ്ങനെ;
അടിമാലി ഇരുമ്പ് പാലത്തിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. അടിമാലി പാലത്തിൽ പിന്തിരിഞ്ഞ് നില്‍ക്കുന്കയായിരുന്നു യുവാവ് അരുൺ. ഇയാളുടെ അടുത്തെത്തി ഷീബ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെ കാര്യങ്ങള്‍ നിരീക്ഷിച്ച ശേഷം ഷീബ സാവധാനം നടന്ന് നീങ്ങി. ദൃശ്യങ്ങളില്‍ ഇവ വ്യക്തമായി കാണാം.
Recommended Video
വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ഷീബ നിരന്തരം യുവാവിനെ സമീപിച്ചിരുന്നു. പിന്നീട് രണ്ട് ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് ഷീബ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാൻ വേണ്ടിയാണ് യുവാവിനെ അടിമാലിയിലേക്ക് വിളിച്ചു വരുത്തിയത്.. ഇതിനിടെയിലാണ് ആസിഡാക്രമണം. യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.......












Click it and Unblock the Notifications