ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ വന്‍തോതില്‍ വ്യാജവളം എത്തുന്നു...!!! ഉടുമ്പന്‍ചോലയില്‍ നിന്നും വ്യാജവളം പിടികൂടി

  • By Desk
Google Oneindia Malayalam News

ഉടുമ്പന്‍ചോല: ഹൈറേഞ്ചില്‍ കര്‍ഷകരെ ചൂഷ്ണം ചെയ്ത് വ്യാജവളവില്‍പ്പന വ്യാപാകമാകുന്നു. രാജാക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്പൈസസ് പ്രൊഡ്യൂസര്‍ കമ്പനിയുടെ പേരില്‍ എത്തിച്ച വളമാണ് ഉടുമ്പന്‍ചോലയില്‍ പിടികൂടിയത്.വളം വ്യാജമായി നിര്‍മ്മിച്ച് ഇടുക്കിയിലേയ്ക്ക് എത്തിക്കുന്നത് ത്രിശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ നിന്നുമാണന്നാണ് സൂചന.

<strong>പ്രതിപക്ഷത്തിന് മറുപടി; വനിതാ മതിലിന് സര്‍ക്കാരിന്റെ പണം ഉപയോഗിക്കില്ല, പക്ഷേ... </strong>പ്രതിപക്ഷത്തിന് മറുപടി; വനിതാ മതിലിന് സര്‍ക്കാരിന്റെ പണം ഉപയോഗിക്കില്ല, പക്ഷേ...

ചിലവ് കുറഞ്ഞ രീതിയില്‍ ജൈവ കൃഷി നടത്തുന്നതിന് വേണ്ട പ്രോത്സാഹനവുമായി സര്‍ക്കാരടക്കം മുന്നിട്ടിറങ്ങുന്ന സാഹചര്യത്തിലാണ് കര്‍ഷകരെ ചൂഷണം ചെയ്ത് പ്രമുഖ കമ്പനികളുടെ പേരില്‍ ഗുണനിലവാരം ഇല്ലാത്ത വ്യാജവളം കര്‍ഷകരിലേക്ക് എത്തിക്കുന്നത്. രാജാക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ് പി സി കമ്പനിയുടെ ലേബലില്‍ ഹൈറേഞ്ചില്‍ വ്യാജജവളം വ്യാപകമായി വിറ്റഴിക്കുന്നതായി കമ്പനി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു.

Fake Fertilizer

ഇതിന്റെ അടിസ്ഥാനത്തില്‍ ഈ കമ്പിനി പോലീസില്‍ പരാതി പെടുകയും ചെയ്തു. മൂവായിരത്തി ഇരുനൂറ് രൂപയ്ക്ക് സ ബ് സി ഡി കര്‍ഷകര്‍ക്ക് നല്‍കുന്ന ബയോപവ്വര്‍ എന്ന വളമാണ് വ്യാജമായി നിര്‍മ്മിച്ച് മുന്നൂറ് രൂപയ്ക്ക് ഇവിടെ എത്തിച്ച് വില്‍പ്പന നടത്തിയിരുന്നത്.പലയിടങ്ങളിലും കൃഷി നാശമടക്കം ഉണ്ടായതിനു പിന്നാലെയാണ് ഉടുമ്പന്‍ചോലയില്‍ പരിശോധന നടത്തിയത്. മൈലാടുംപാറയില്‍വെച്ച് കര്‍ഷകരും കമ്പനി അധികൃതരും ചേര്‍ന്നാണ് ലോഡ് പിടികൂടിയത്.

Idukki
English summary
Fake Fertilizer in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X