ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുമളിയില്‍ വാഹനപകടത്തില്‍ 48 പേര്‍ മരിച്ചതായി വ്യാജ വാര്‍ത്ത: വാര്‍ത്ത ഷെയര്‍ ചെയ്ത് സോഷ്യല്‍ മീഡിയ

  • By Desk
Google Oneindia Malayalam News

കുമളി: കുമളിയില്‍ വാഹനപകടമുണ്ടായതായി ഒരു വാട്‌സപ്പ് പോസ്റ്റ്. മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവിലാണ് വാര്‍ത്ത വ്യാജമാണെന്ന് സ്ഥിതികരിച്ചത്. വാട്‌സ്പ്പില്‍ ഷെയര്‍ ചെയ്ത് വന്ന വാര്‍ത്ത ഇങ്ങനെയായിരുന്നു.കുമിളിയില്‍ വാഹനാപകടം ടുറിസ്റ്റ് ബസും തമിഴ്‌നാട് ട്രാന്‍സ്പോര്‍ട് ബസും കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 48 മരണം 62ഓളം പേര്‍ ആശുപത്രിയില്‍ 17 പേരുടെ നില അതീവ ഗുരുതരം.

വർഗീയത വിളമ്പുന്നതിൽ സമാനതകളില്ലാത്ത സാക്ഷി മഹാരാജ്.. സീറ്റ് വാങ്ങിയത് ബിജെപിയെ ഭീഷണിപ്പെടുത്തി!വർഗീയത വിളമ്പുന്നതിൽ സമാനതകളില്ലാത്ത സാക്ഷി മഹാരാജ്.. സീറ്റ് വാങ്ങിയത് ബിജെപിയെ ഭീഷണിപ്പെടുത്തി!

ഇത്തരത്തില്‍ ഒരു വാര്‍ത്ത കണ്ടെതും സത്യാവസ്ഥ അറിയാതെയാണ് പലരും വാട്‌സപ്പ് ഗ്രൂപ്പുകളില്‍ ഈ വാര്‍ത്ത പ്രചരിപ്പിച്ചത്. വാര്‍ത്തക്കൊപ്പം പ്രചരപ്പിച്ച ചിത്രങ്ങള്‍കൂടി കണ്ടതോടെ പലരും വാര്‍ത്ത യാഥാര്‍ത്ഥ്യമാണെന്ന് കരുതിയാണ് പോസ്റ്റ് ഷെയര്‍ ചെയ്തതും. വാട്‌സപ്പില്‍ പോസ്റ്റ് ഷെയര്‍ ചെയ്യപ്പെട്ടതോടെ വിവിധ ഇടങ്ങളില്‍ നിന്നും നിരവിധിപേര്‍ സത്യാവസ്ഥ അന്വേഷിക്കുകയും ചെയ്തിരുന്നു.

fake-news-212

ഏപ്രില്‍ ഫൂളാക്കാനായി ആരോ ഇത്തരത്തില്‍ ഒരു വാര്‍ത്ത സൃഷ്ടിച്ചെടുത്തതാണെന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാട്‌സപ്പ് മുഖേന വാര്‍ത്ത പ്രചരിച്ചു വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് വാര്‍ത്തയുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി സൈബര്‍ പോലീസ് അറിയിച്ചു.

Idukki
English summary
fake news shared in whatsapp about accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X