ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പതിമൂന്നുകാരന്റെ ഹൃദയ ശസ്ത്രക്രിയക്ക് പണമില്ല: നിര്‍ദ്ധന കുടുബം സുമനസ്സുകളുടെ സഹായം തേടുന്നു!

  • By Desks
Google Oneindia Malayalam News

മൂന്നാര്‍: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മകന്റെ ശസ്ത്ക്രിയക്ക് പണമില്ലാത്തതിനാല്‍ സുമനസുകളുടെ സഹായം തേടുകയാണ് സൂര്യനെല്ലി സ്വദേശി മണിയും കുടുംബവും. സ്വന്തമായി സ്ഥലമോ തലചായ്ക്കാനൊരു വീടൊ ഇല്ലാത്ത നിര്‍ദ്ദന കുടുംബം എസ്റ്റേറ്റ് ലയത്തില്‍ സഹോദരനൊപ്പമാണ് കഴിഞ്ഞു വരുന്നത്.സൂര്യനെല്ലി സ്വദേശികളായ മണി, മുരുകേശ്വരി ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയ മകനായ വിഗ്നേഷിനു വേണ്ടിയാണ് ഇവര്‍ ചികിത്സ ധനസഹായം തേടുന്നത്.

<strong>മണ്ഡലകാലം കെ സുരേന്ദ്രന് കഷ്ടകാലം.. വീണ്ടും കേസ്, വിവി രാജേഷും വത്സൻ തില്ലങ്കേരിയും കുടുങ്ങും</strong>മണ്ഡലകാലം കെ സുരേന്ദ്രന് കഷ്ടകാലം.. വീണ്ടും കേസ്, വിവി രാജേഷും വത്സൻ തില്ലങ്കേരിയും കുടുങ്ങും

ചിന്നക്കനാല്‍ ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് വിഗ്നേഷ് . കുട്ടിയുടെ ഹൃദയത്തിലുള്ള സുശിരം ശസ്ത്രക്രിയ ചെയ്ത് ശരിയാക്കുന്നതിന് ആറുലക്ഷത്തിലധികം രൂപ ചിലവു വരുമെന്നാണ് കണക്കുകൂട്ടല്‍ നിലവില്‍ തിരുവനന്തപുരം ശ്രീചിത്തിരയില്‍ ചികിത്സയില്‍ കഴിയുന്ന വിഗ്നേഷിനേഷിന്റെ ആശുപത്രി ചിലവും താങ്ങാന്‍ കഴിയാതെ ബുന്ധിമുട്ടുകയാണ് മാതാപിതാക്കള്‍. മുമ്പ് വാഹന അപകടത്തില്‍ സാരമായി പരിക്കേറ്റ മണിയുടെ ഭാര്യക്ക് ജോലിക്ക് പോകുവാനും സാധിക്കാത്ത അവസ്ഥയാണ്.

treatmentfund-1

അതുകൊണ്ട് തന്നെ മണി കൂലിപണി ചെയ്യുന്ന വരുമാനംകൊണ്ടുമാത്രം ചികിത്സക്കുള്ള പണം കണ്ടെത്താന്‍ കഴിയുന്നില്ല്. എത്രയും വേഗം ശസ്ത്രക്രീയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇതിനായി ചിലവാകുന്ന വന്‍ തുക എവിടെ നിന്ന് കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. വിഗ്നേഷിനേയും കുടുംബത്തേയും സഹായിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് കുട്ടിയുടെ അമ്മ മുരുകേശ്വരിയുടെ പേരില്‍ രാജകുമാരി സൗത്ത് യൂണിയന്‍ബാങ്ക് ശാഖയില്‍ എടുത്തിട്ടിള്ള അക്കൗണ്ടില്‍ പണം നല്‍കി സഹായിക്കാവുന്നതാണ്. അക്കൗണ്ട് നമ്പര്‍. 372202010013350 ഐ എഫ് സി കോഡ്. യു ബി ഐ എന്‍ ഒ. 5372.

Idukki
English summary
Family of teenager seeks cash for heart surgery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X