ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തില്‍ വീട് തകര്‍ന്നു... പക്ഷേ പട്ടികയില്‍ പേരില്ല!!! അവഗണനയുടെ നടുവില്‍ ഒരു കുടുംബം

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: പ്രളയക്കെടുതിയില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്ന കുടംബത്തെ സര്‍ക്കാര്‍ സഹായം നല്‍കാതെ അവഗണിക്കുന്നതായി പരാതി. ദേവികുളം സ്വദേശിയായ അയ്യപ്പനും കൈക്കുഞ്ഞുമടങ്ങുന്ന കുടുംബമാണ് അതിയുറങ്ങാന്‍ ഇടമില്ലാതെ പെരുവഴിയിലായിരിക്കുന്നത്. സബ് കളക്ടറുടെ മുന്നില്‍ നേരിട്ടെത്തി പരാതി പറഞ്ഞിട്ടും സ്ഥലം സന്ദര്‍ശിക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നും ഇവര്‍ പറയുന്നു.

<strong>നെന്മണിക്കരയില്‍ ഭക്ഷ്യവിഷബാധ: പ്രതിക്കൂട്ടില്‍ തൃശൂരിലെ കാറ്ററിങ് സ്ഥാപനം: കുട്ടികളടക്കം എഴുപതുപേര്‍ക്കു വിഷബാധ: ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി</strong>നെന്മണിക്കരയില്‍ ഭക്ഷ്യവിഷബാധ: പ്രതിക്കൂട്ടില്‍ തൃശൂരിലെ കാറ്ററിങ് സ്ഥാപനം: കുട്ടികളടക്കം എഴുപതുപേര്‍ക്കു വിഷബാധ: ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

ദേവികുളം ആര്‍ ഡി ഒ ഓഫീസിന് ഇരുനൂറ് മീറ്റര്‍ അകലെ പി എച്ച് സി റോഡില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിനൊപ്പമാണ് അയ്യപ്പന്റെ വീടിന്റെ പുറകുവശത്തും മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്. മണ്ണിടിച്ചില്‍ ഭീഷിണിയെ തുടര്‍ന്ന് അയ്യപ്പന്‍ ക്യാമ്പിലേയ്ക്ക് മാറുകയും ചെയ്തിരുന്നു. എന്നാല്‍ പിറ്റേദിവസം കൂടുതല്‍ ശക്തമായി മണ്ണിടിയുകയും വീട് പൂര്‍ണമായി തകരുകയുമായിരുന്നു.

Ayyapan and family

പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യ രേഖയും മൂത്തമകനും ആ സമയം തമിഴ്നാട്ടിലെ ആശുപത്രിയിലായിരുന്നു. പ്രസവശേഷം ദിവസങ്ങള്‍ മാത്രം പ്രായമായ കൈക്കുഞ്ഞുമായി അയ്യപ്പന്റെ ഭാര്യ ദുരിതാശ്വാസ ക്യാമ്പിലേയ്ക്കാണ് എത്തിയത്. ക്യാമ്പ് പിരിച്ചുവിട്ടതോടെ ഇവര്‍ക്ക് താല്‍ക്കാലികമായി തങ്ങുന്നതിന് പൊലീസ് ക്വാര്‍ട്ടേഴ്സ് നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ ഇവരോട് ഇവിടെ നിന്നും മാറുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നു എന്നാണ് പരാതി.

ഈ സാഹചര്യത്തിലാണ് അപേക്ഷ നല്‍കിയിട്ടും റവന്യൂ വകുപ്പ് തയ്യാറാക്കിയ വീട് നഷ്ടപ്പെട്ടവരുടെ പട്ടികയിലും ഇവരുടെ പേരില്ലാതെ പോയത്. സംഭവുമായി ബന്ധപ്പെട്ട ദേവികുളം സബ്കളക്ടറുടെ ഓഫീസില്‍ ഈ കുടുംബം എത്തിയിരുന്നു.എന്നാല്‍ സബ്കളക്ടറുടെ ഓഫീസിനു തൊട്ടടുത്തായിരുന്നിട്ടും ഇത്തരമൊരു മണ്ണിടിച്ചില്‍ തങ്ങള്‍ക്കറിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയതെന്നും അയ്യപ്പന്‍ പറയുന്നു. പൊലീസ് ക്വാര്‍ട്ടേഴിസില്‍ നിന്നും ഇറങ്ങേണ്ടി വന്നാല്‍ കൈക്കുഞ്ഞുമായി എവിടേക്കു പോകുമെന്ന ആശങ്കയിലാണ് ഈ കുടുംബം. നിലവില്‍ പുതിയ സബ്കളക്ടര്‍ വരുന്നതോടെ തങ്ങളുടെ പ്രശ്നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണിവര്‍.

Idukki
English summary
Family troubled after flood in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X