ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുത്ത വരള്‍ച്ച: ഹൈറേഞ്ചിലെ ഏലം കര്‍ഷകര്‍ പ്രതിസന്ധിയില്‍, ഏക്കറ് കണക്കിന് ഏലച്ചെടികൾ കരിഞ്ഞുണങ്ങി!

  • By Desk
Google Oneindia Malayalam News

അടിമാലി: ഹേറേഞ്ച് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട നാണ്യ വിളയായ ഏലത്തിന് വേനല്‍ ചൂടില്‍ തിരിച്ചടി. ഏക്കറു കണക്കിന് ഏലചെടികളാണ് വിവിധ മേഖലകളില്‍ കരിഞ്ഞുണങ്ങികൊണ്ടിരിക്കുന്നത്. പ്രളയത്തിനുശേഷം വീണ്ടും കൃഷിയിറക്കിയിരിക്കുന്ന കര്‍ഷകരും ഇതോടെ ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്.

<strong>കുളത്തൂപ്പുഴയിൽ ആമവേട്ടക്കാർ പിടിയിൽ; രണ്ട് പേർ അറസ്റ്റിൽ, രണ്ട് പേർ ഓടി രക്ഷപ്പെട്ടു!</strong>കുളത്തൂപ്പുഴയിൽ ആമവേട്ടക്കാർ പിടിയിൽ; രണ്ട് പേർ അറസ്റ്റിൽ, രണ്ട് പേർ ഓടി രക്ഷപ്പെട്ടു!

മിക്ക ഏലത്തോട്ടങ്ങളിലും മഴക്കുഴികളും ജലസേചനത്തിനുള്ള സൗകര്യങ്ങളും കര്‍ഷകര്‍ ഒരുക്കിയിട്ടുണ്ടെങ്കിലും സമീപ ദിവസങ്ങളിലെ കടുത്ത ചൂട് ഏലചെടികള്‍ക്ക് താങ്ങാന്‍ കഴിയുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കടുത്ത ചൂടില്‍ ഏലത്തിന്റെ ശരങ്ങളിലെ പൂക്കള്‍ കരിയുന്നതിനാല്‍ വിളവെടുപ്പിനെ അത് കാര്യമായിതന്നെ ബാധിക്കുന്നു.

Elettaria cardamomum

ഹൈറേഞ്ചിന്റെ തണുത്ത അന്തരീക്ഷവും തണലും തന്നെയാണ് കൂടുതല്‍ കര്‍ഷകര്‍ ഏലകൃഷിയിലേക്ക് തിരിയാനുള്ള കാരണം എന്നാല്‍ മുമ്പോരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത അത്രയും ചൂട് അനുഭവപ്പെടുന്നതിനാല്‍ ഏല ചെടികള്‍ക്ക് ഈ വേനലിനെ അതിജീവിക്കാന്‍ കഴിയുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. ഏലത്തിന് ഭേതപ്പെട്ട വില ലഭിക്കുന്ന് സാഹചര്യത്തിലാണ് കാലവസ്ഥ വ്യതിയാനം തിരിച്ചടിയാകുന്നത്.

Idukki
English summary
Farmers are troubling for severe drought in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X