ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിളകള്‍ വിറ്റഴിക്കാന്‍ സാധിക്കുന്നില്ല, പച്ചക്കറികള്‍ ചീഞ്ഞു നശിക്കുന്നു..!!! മറയൂരിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍!!!

  • By Desk
Google Oneindia Malayalam News

മറയൂര്‍: മറയൂര്‍, കാന്തല്ലൂര്‍ എന്നിവടങ്ങളില്‍ കാബേജ്, കാരറ്റ് തുടങ്ങിയ ശീതകാല പച്ചക്കറികള്‍ വിളവെടുക്കാതെ ചീഞ്ഞു നശിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ പച്ചക്കറികള്‍ വേണ്ട രീതിയില്‍ സംഭരിക്കാത്തതും സംഭരിച്ചവയുടെ തുക നല്‍കാത്തതുമാണ് ഇപ്പോഴുത്തെ അവസ്ഥക്ക് കാരണം. കാന്തല്ലൂര്‍, പുത്തൂര്‍, പെരുമല തുടങ്ങിയ പ്രദേശങ്ങളിലെ ശീതകാല പച്ചക്കറി കര്‍ഷകരാണ് വിളകള്‍ വിറ്റഴിക്കാന്‍ കഴിയാതെ വലയുന്നത്.

<strong>തിരുവനന്തപുരത്ത് മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയായേക്കും.... സമീപിച്ചിട്ടുണ്ടെന്ന് ഒ രാജഗോപാല്‍!!</strong>തിരുവനന്തപുരത്ത് മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയായേക്കും.... സമീപിച്ചിട്ടുണ്ടെന്ന് ഒ രാജഗോപാല്‍!!

ഇവ സംഭരിക്കുകയും വിറ്റഴിക്കുകയും ചെയ്യേണ്ട വി എഫ് പി സി കെയുടെയും ഹോര്‍ട്ടികോര്‍പ്പിന്റേയും പ്രവര്‍ത്തനളാണ് താളംതെറ്റിയിരിക്കുന്നത്. വി എഫ് പി സി കെ കര്‍ഷകരില്‍ നിന്നും ഭാഗികമായി മാത്രമാണ് പച്ചക്കറികള്‍ സംഭരിക്കുന്നത്. ശേഷിക്കുന്നവ അടുത്ത ആഴ്ചകളില്‍വാങ്ങാമെന്നറിയിച്ച് മടങ്ങുകയാണ് പതിവ്. ഈ ഇടവേളകളിലാണ് കൂടുതല്‍ കൃഷിനാശം സംഭവിക്കുന്നത്.

Marayoor

കാര്‍ഷിക വിളകള്‍ക്ക് നാശം സംഭവിക്കുന്നതും വരുമാനമാര്‍ഗം കുറഞ്ഞതും കര്‍ഷകരെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. അതേസമയം പച്ചക്കറികള്‍ മുഴുവനും ഒരേ സമയം വിപണനം ചെയ്യുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുളളതായാണ് ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍ പറയുന്നത്. കര്‍ഷര്‍ക്ക് നല്‍കാനുള്ള തുക മുഴുവന്‍ കൊടുത്തു തീര്‍ക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Idukki
English summary
Farmers are troubling in Marayoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X