ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രതീക്ഷയില്‍ കൃഷിയിടമൊരുക്കി ഇടുക്കിയിലെ പാവല്‍ കര്‍ഷകര്‍: ലക്ഷ്യം പ്രളയത്തെ അതിജീവിക്കുക!

Google Oneindia Malayalam News

രാജാക്കാട്: ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇടുക്കിയില്‍ പാവല്‍ കൃഷി പുനരാരംഭിച്ചു. കഴിഞ്ഞ വര്‍ഷം മികച്ച് വില ലഭിച്ചതിനാല്‍ നിരവധി കര്‍ഷകരാണ് ഇത്തവണ പാവല്‍ കൃഷിയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നത്. കര്‍ഷകര്‍ക്ക് വേണ്ട സഹായങ്ങളുമായി കൃഷിവകുപ്പും രംഗത്തുണ്ട്. എന്നാല്‍ കൃഷിയുടെ തുടക്കത്തില്‍ മഴശക്തമായി നില്‍ക്കുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. പ്രളയക്കെടുതിയില്‍ നിന്ന കരകയറുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ വിവിധ തന്നാണ്ട് കൃഷികള്‍ വീണ്ടും ആരംഭിച്ചിരിക്കുന്നത്.

<strong>കറുപ്പുടുത്ത് മലകയറിയ രഹ്ന ഫാത്തിമയ്ക്ക് ട്രാൻസ്ഫർ; എല്ലാം അയ്യപ്പ സ്വാമിയുടെ അനുഗ്രഹമെന്ന് രഹ്ന</strong>കറുപ്പുടുത്ത് മലകയറിയ രഹ്ന ഫാത്തിമയ്ക്ക് ട്രാൻസ്ഫർ; എല്ലാം അയ്യപ്പ സ്വാമിയുടെ അനുഗ്രഹമെന്ന് രഹ്ന

ഹൈറേഞ്ച് മേഖലയിലെ പ്രധാന തന്നാണ്ട് വിളകളായ ഏത്തവാഴ, പാവല്‍, പയറ് തുടങ്ങിയ വിളകളുടെ കൃഷിയാണ് കര്‍ഷകര്‍ ആരംഭിച്ചിരിക്കുന്നത്. രാജാക്കാട് പഞ്ചായത്തില്‍ മാത്രം ഇരുനൂറ്റി അമ്പതിലധികം കര്‍ഷകരാണ് പാവല്‍ കൃഷി ആരംഭിച്ചിരിക്കുന്നത്. ഇത്തവണ ഉയര്‍ന്ന വിലയും മികച്ച വിളവും ലഭിക്കുമന്ന പ്രതീക്ഷയാണ് കര്‍ഷകര്‍ക്കുള്ളത്.

vegetablefarming-

കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്ക് കൃഷിപരിപാലനത്തിന് ആവശ്യമായ ഉപകരണങ്ങളും പമ്പും നല്‍കുന്നതിനൊപ്പം ഒരു ഹെക്ടറില്‍ പാവല്‍ കൃഷി ആരംഭിക്കുന്നതിന് ഓരോ കര്‍ഷകര്‍ക്കും പതിനയ്യായിരം രൂപ വീതം സബ്സീഡിയും നല്‍കുന്നുണ്ട്. കൃഷിയുടെ പ്രാരംഭഘട്ടത്തില്‍ അടിക്കടി ഉണ്ടാകുന്ന മഴ കൃഷിയിടങ്ങളില്‍ അസിഡിറ്റി വര്‍ദ്ധിപ്പിക്കുന്നു. ഇതിന് പരിഹാരം കാണുന്നതിനായി കൃഷിയിടത്തില്‍ ഉപയോഗിക്കാന്‍ കര്‍ഷകര്‍ക്ക് കക്ക വിതരണം ചെയ്യുമെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിച്ചു.

Idukki
English summary
farmers in idukki ready for vegetable farming
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X