കതിരണിയാന്‍ ഒരുങ്ങി ആനവിരട്ടി പാടശേഖരം...!!! പ്രളയത്തിനുശേഷം പാടശേഖരം ഒരുക്കുമ്പോള്‍ കര്‍ഷകരും പ്രതീക്ഷയില്‍....!!!
ആനവിരട്ടി: പ്രളയത്തില്‍ ഒലിച്ചു പോയ വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ ആനവിരട്ടി പാടശേഖരം വീണ്ടും കതിരണിയാന്‍ ഒരുങ്ങുന്നു.പ്രതീക്ഷകളോടെ കര്‍ഷകര്‍ നെല്പാടം ഒരുക്കി തുടങ്ങി.എന്നാല്‍ വരുന്ന വര്‍ഷകാലത്ത് തങ്ങളുടെ കൃഷി സുരക്ഷിതമായിരിക്കണമെങ്കില്‍ സമീപത്തെ കൈത്തോടിന് സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്നാണ് നിലവില്‍ കര്‍ഷകരുടെ ആവശ്യം.

കഴിഞ്ഞ പ്രളയകാലത്ത് ആനവിരട്ടി പാടശേഖം പൂര്‍ണമായും നാശിച്ചത് തോട്ടില്‍ നിന്നടക്കം ശക്തമായ മഴവെള്ളപാച്ചില്‍ ഉണ്ടായയിതിനാലാണ്. കല്ലും മണ്ണും അടിഞ്ഞുകൂടിയ പാടശേഖത്തില്‍ നിന്നും അവ നീക്കം ചെയ്ത് പാടങ്ങള്‍ തിരിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് കര്‍ഷകര്‍ നടത്തിവരുന്നത്. പതിനഞ്ചേക്കറോളം പാടശേഖരത്താണ് കൃഷിയിറക്കുന്നത്.
മേഖലയിലെ 35ഓളം കര്‍ഷകരുടെ അധ്വാനത്തോടെയാണ് ഇവിടെ നെല്‍ക്കതിരുകള്‍ വീണ്ടും തളിര്‍ക്കുന്നത്. കഴിഞ്ഞ പ്രളയാക്കാലത്തേറ്റ തിരിച്ചടിയില്‍ നിന്നും ഇക്കുറി കരക്കയറാന്‍ സാധിക്കും എന്ന പ്രതീക്ഷയില്‍ തന്നെയാണ് കര്‍ഷകര്‍ . അതേസമയം തോടിന് സംരക്ഷഭിത്തി നിര്‍മ്മിച്ചില്ലെങ്കില്‍ വരും വര്‍ഷങ്ങളിലും ആ കര്‍ഷകരുടെ അധ്വാനം പാഴാകും.പഞ്ചായത്ത് ഭരണസമിതിയുടെ അടക്കം ഇടപെടല്‍ ഉണ്ടായാല്‍മാത്രമേ സംരക്ഷണഭിത്തി നിര്‍മ്മാണം നടക്കൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications