ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കതിരണിയാന്‍ ഒരുങ്ങി ആനവിരട്ടി പാടശേഖരം...!!! പ്രളയത്തിനുശേഷം പാടശേഖരം ഒരുക്കുമ്പോള്‍ കര്‍ഷകരും പ്രതീക്ഷയില്‍....!!!

Google Oneindia Malayalam News

ആനവിരട്ടി: പ്രളയത്തില്‍ ഒലിച്ചു പോയ വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ ആനവിരട്ടി പാടശേഖരം വീണ്ടും കതിരണിയാന്‍ ഒരുങ്ങുന്നു.പ്രതീക്ഷകളോടെ കര്‍ഷകര്‍ നെല്‍പാടം ഒരുക്കി തുടങ്ങി.എന്നാല്‍ വരുന്ന വര്‍ഷകാലത്ത് തങ്ങളുടെ കൃഷി സുരക്ഷിതമായിരിക്കണമെങ്കില്‍ സമീപത്തെ കൈത്തോടിന് സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്നാണ് നിലവില്‍ കര്‍ഷകരുടെ ആവശ്യം.

 padam

കഴിഞ്ഞ പ്രളയകാലത്ത് ആനവിരട്ടി പാടശേഖം പൂര്‍ണമായും നാശിച്ചത് തോട്ടില്‍ നിന്നടക്കം ശക്തമായ മഴവെള്ളപാച്ചില്‍ ഉണ്ടായയിതിനാലാണ്. കല്ലും മണ്ണും അടിഞ്ഞുകൂടിയ പാടശേഖത്തില്‍ നിന്നും അവ നീക്കം ചെയ്ത് പാടങ്ങള്‍ തിരിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് കര്‍ഷകര്‍ നടത്തിവരുന്നത്. പതിനഞ്ചേക്കറോളം പാടശേഖരത്താണ് കൃഷിയിറക്കുന്നത്.

രാഹുലിനെ ട്രോളിയ മന്ത്രി ജലീലിനെ ഭിത്തിയിലൊട്ടിച്ച് ബല്‍റാമും ഫിറോസും... പിന്നാലെ പോലീസ് കേസുംരാഹുലിനെ ട്രോളിയ മന്ത്രി ജലീലിനെ ഭിത്തിയിലൊട്ടിച്ച് ബല്‍റാമും ഫിറോസും... പിന്നാലെ പോലീസ് കേസും

മേഖലയിലെ 35ഓളം കര്‍ഷകരുടെ അധ്വാനത്തോടെയാണ് ഇവിടെ നെല്‍ക്കതിരുകള്‍ വീണ്ടും തളിര്‍ക്കുന്നത്. കഴിഞ്ഞ പ്രളയാക്കാലത്തേറ്റ തിരിച്ചടിയില്‍ നിന്നും ഇക്കുറി കരക്കയറാന്‍ സാധിക്കും എന്ന പ്രതീക്ഷയില്‍ തന്നെയാണ് കര്‍ഷകര്‍ . അതേസമയം തോടിന് സംരക്ഷഭിത്തി നിര്‍മ്മിച്ചില്ലെങ്കില്‍ വരും വര്‍ഷങ്ങളിലും ആ കര്‍ഷകരുടെ അധ്വാനം പാഴാകും.പഞ്ചായത്ത് ഭരണസമിതിയുടെ അടക്കം ഇടപെടല്‍ ഉണ്ടായാല്‍മാത്രമേ സംരക്ഷണഭിത്തി നിര്‍മ്മാണം നടക്കൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.

Idukki
English summary
Farmers in the hope of getting the paddy after flood at Anaviratty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X