ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാന്തല്ലൂരില്‍ കാട്ടാനശല്യം രൂക്ഷം; പെരുമലയില്‍ കഴിഞ്ഞ ദിവസം എത്തിയത് ഇരുപത്തിയാറോളം കാട്ടനകള്‍, കൃഷിയിടങ്ങള്‍ തകര്‍ത്തു...

  • By Desk
Google Oneindia Malayalam News

കാന്തല്ലൂര്‍: കാന്തല്ലൂര്‍ പെരുമലയില്‍ കാട്ടാനശല്യം രൂക്ഷം. ഇരുപത്തിയോറോളം കാട്ടാനകളാണ് കഴിഞ്ഞ ദിവസം മേഖലയിലെ കൃഷിയിടങ്ങളില്‍ ഇറങ്ങി വന്‍തോതില്‍ നാശം വിതച്ചത്. ഗ്രാമത്തിന് സമീപത്തെ കൃഷിടത്തില്‍ കടന്നുകൂടിയ ആനകൂട്ടം വാഴ, ബീന്‍സ്, കാബേജ്, വെളുത്തുള്ളി തുടങ്ങിയ വിളകള്‍ വ്യാപകമായി തിന്നും ചവുട്ടിയും നശിപ്പിച്ചു. രാത്രി എത്തിയ ആനകൂട്ടം നേരം പുലര്‍ന്നിട്ടും കൃഷിയിടങ്ങള്‍ വിട്ടു പോയിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

തെരഞ്ഞെടുപ്പ് പ്രചരണം: സഹകരണബാങ്കുകളില്‍ കൂട്ടമുങ്ങല്‍, വടക്കേ മലബാറിലെ സഹകരണസ്ഥാപനങ്ങളില്‍ ഒഴിഞ്ഞ കസേരകൾ...

നടരാജ്, മുത്തുസ്വാമി, സേതുരാമന്‍, ശാന്തിയമ്മ, മുത്തു, മുരുകന്‍ എന്നിവരുടെ കൃഷിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. വേനലിന്റെ ആരംഭംമുതല്‍ വനംവിട്ട് ജനവാസമേഖലകളില്‍ ചേക്കേറിയ കാട്ടാന കൂട്ടം വെട്ടുകാട്, കീഴാന്തൂര്‍, കാന്തല്ലൂര്‍, ആടിവയല്‍, കുളച്ചുവയല്‍, പെരുമല തുടങ്ങിയ ഗ്രാമങ്ങളില്‍ കനത്ത നാശനഷ്ടം വരുത്തിവരുകയാണ്. കഴിഞ്ഞ ആഴ്ച ആടിവയലിലെത്തി ഇരുപത്തഞ്ചോളം വരുന്ന ആനക്കൂട്ടം ഏക്കറുകണക്കിന് കൃഷിവിളകളാണ് ഒറ്റ രാത്രി കൊണ്ട് നശിപ്പിച്ചത്.

Wild elephant

പകല്‍ സമയത്തും കൃഷിപാടത്തിന് സമീപത്തെ ഗ്രാന്റീസ് തോട്ടത്തിനുള്ളില്‍ നിലയുറപ്പിക്കുന്ന കാട്ടാനകൂട്ടം ജീവനും ഭീഷണിയായിരിക്കുകയാണ്. അഞ്ചു മാസം മുന്‍പ് പ്രദേശത്ത് കാട്ടാനക്കൂട്ടം എത്തി വ്യാപകമായി കൃഷിനാശം വരുത്തിയിരുന്നതിനെ തുടര്‍ന്ന് രാത്രികാലങ്ങളില്‍ മറയൂര്‍ കാന്തല്ലൂര്‍ റോഡില്‍ വെട്ടുകാട് ഭാഗത്ത് കീഴാന്തൂര്‍ ഗ്രാമത്തിലുള്ളവര്‍ തീ കൂട്ടി കാവലിരുന്നാണ് ആനകളെ ഓടിച്ചിരുന്നത്. ഇപ്പോള്‍ വീണ്ടും കാട്ടാന ശല്യം രൂക്ഷമായ അവസ്ഥയില്‍ വനംവകുപ്പ് വാച്ചര്‍മാരെ നിയോഗിക്കണമെന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം.

Idukki
English summary
Farmers troubled in Kanthalloor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X