ആറ് വയസുകാരിയെ ഒന്നര വര്‍ഷത്തോളം പീഡിപ്പിച്ചു; അച്ഛന്‍ അറസ്റ്റില്‍, അമ്മാവനെ തിരഞ്ഞ് പൊലീസ്
മറയൂര്‍: ആറ് വയസുകാരിയെ ഒന്നര വര്‍ഷത്തോളം പീഡിപ്പിച്ച അച്ഛനും അമ്മാവനും ചേര്‍ന്ന് പീഡിപ്പിച്ചു. സംഭവത്തില്‍ അച്ഛന്‍ അറസ്റ്റിലായി. മൂന്നാര്‍ സ്വദേശിയായ 42കാരനാണ് പിടിയിലായത്. മറയൂര്‍ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം. കുട്ടിയെ പീഡിപ്പിച്ച അമ്മാവന് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.
ഒരേ വീട്ടില്‍ താമസിക്കവെ കുട്ടിക്ക് നാലര വയസ് പ്രായമാകുമ്പോള്ഡ മുതല്‍ അച്ഛനും അമ്മാവനും പല തവണ ലൈംഗികമായി പീഡപ്പിച്ചെന്നാണ് പരാതി. ഇവരുടെ ശല്യം കാരണം അമ്മ കുട്ടിയെ ബാലഭവനിലേക്ക് മാറ്റേണ്ടി വന്നു. അവധി ദിവസങ്ങളില്‍ കുട്ടിയെ വീട്ടിലേക്ക് അമ്മ കൊണ്ടു പോയിരുന്നില്ല. ബാലഭവന്‍ അധികൃതര്‍ അമ്മയെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

ബാലഭവന്‍ അധികൃതര്‍ സംഭവം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചു. തുടര്‍ന്ന് മൂന്നാര്‍ ഡി വൈ എസ് പി കെ ആര്‍ മനോജിന്റെ നേതൃത്വത്തിലുള്‌ല സംഭം അന്വേഷണം ആരംഭിക്കുകയായിരുന്നു. കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് അമ്മവനും പീഡിപ്പിച്ച വിവരം പുറത്തുവരുന്നത്.
ആരോഗ്യ പരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. മറയൂര്‍ ഇന്‍സ്‌പെക്ടര്‍ പി ടി ബിജോയ്, എസ് ഐ ബജിത്ത് ലാല്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിവരുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത പിതാവിനെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications