ആവേശമുയര്‍ത്തി ഇടുക്കി ജില്ലാ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പ്
രാജാക്കാട്: ജൂനിയര്‍, സീനിയര്‍, അണ്ടര്‍ 23 എന്നീ വിഭാഗങ്ങളില്‍ ഇടുക്കി ജില്ലാ ഫെന്‍സിംഗ് ജാമ്പ്യന്ഷിപ്പ് രാജാക്കാട് എന്‍ ആര് സിറ്റി എസ് എന്‍ വി ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്നു. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള നാല്‍പ്പതോളം കുട്ടികളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. ഫെന്‍സിംഗിന് ദേശീയതലത്തില്‍ തന്നെ വലിയ നേട്ടങ്ങള്‍ സമ്മാനിക്കുന്ന ഇടുക്കി ജില്ലയുടെ ജില്ലാതല ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പ് എന്‍ ആര് സിറ്റി എസ് എന്‍ വി ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്നു.
ഇടുക്കി ജില്ലയില്‍ എറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നതും ഈ സ്കൂളില്‍ നിന്ന് തന്നെയാണ്. മാത്രവുമല്ല സംസ്ഥാന തലത്തിലും, ദേശീയതലത്തിലും മികച്ചനേട്ടമാണ് ഇടുക്കി ജില്ലയും എന്‍ ആര് സിറ്റി സ്കൂളും കരസ്ഥമാക്കിയത്. ജൂനിയര്‍, സീനിയര്‍, അണ്ടര്‍ 23 ജില്ലാ ചാമ്പ്യന്‍ഷിപ്പാണ് നടത്തപ്പെട്ടത്. ഇതില്‍ വിജയിക്കുന്നവര്‍ ഈ മാസം ഇരുപത് മുതല്‍ ഇരുപത്തിമൂന്ന് വരെ തൊടുപുഴയില്‍ വച്ച് നടത്തപ്പെടുന്ന സംസ്ഥാന ജാമ്പ്യന്ഷിപ്പില് പങ്കെടുത്ത് ഇടുക്കി ജില്ലയെ പ്രതിനിധീകരിക്കും.

രാവിലെ സ്കൂളില്‍ ആരംഭിച്ച പരിപാടിയില്‍ സ്കൂള്‍ മാനേജര്‍ രാധാകൃഷ്ണന് തമ്പി അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ എച്ച് എം എം ഉഷാകുമാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കായിക അദ്ധ്യാപകന് എ സുനില്‍കുമാര്‍, സീനയര്‍ ക്ലര്‍ക്ക് കെ പി ജയിന്, ഫെന്‍സിംഗ് പരിശീലകന് അരുണ്‍ എസ് നായര്‍ എന്നിവര്‍ പങ്കെടുത്തു.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
ഇങ്ങനെ പോയാന്‍ പച്ചക്കറി, ഫ്രൂട്ട്സ് വില കുറയും; നാട് പട്ടിണിയിലാകും, ഗള്‍ഫ് കയറ്റുമതി നിലച്ചു -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
മൂന്ന് ദിവസം കൊണ്ട് ഇടിഞ്ഞത് 85800 രൂപ! സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇരിപ്പുറക്കുന്നില്ല, മുന്നിലുള്ളത് വന്‍നഷ്ടം! -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
നഴ്സുമാർക്ക് എന്തിനാണ് 40,000 രൂപ ശമ്പളം? വിലക്കയറ്റം ഒക്കെ വെറും തോന്നലല്ലേ? പിന്തുണയുമായി നടി സരിത -
37 കോടിയുടെ ബിഗ് ടിക്കറ്റ് ബംപർ മലയാളിക്ക്; തുക ഇങ്ങനെ ചെലവഴിക്കുമെന്ന് ഡ്രൈവറായ വിബീഷ് -
ധന രാജയോഗം 30 വർഷത്തിന് ശേഷം; ഈ രാശിക്കാർക്ക് പണവും ജോലിയും ആഡംബരവും ഒരുമിച്ച് കിട്ടും! -
ബിഹാറിൽ വൻ രാഷ്ട്രീയമാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു; നിതീഷ് കുമാർ രാജിവയ്ക്കും, രാജ്യസഭാ എംപി ആവും?












Click it and Unblock the Notifications