ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാട്ടുതീ തടയാന്‍ ഫയര്‍ലൈന്‍ നിര്‍മ്മാണം...!!! മുന്‍കരുതല്‍!!!!

  • By Desk
Google Oneindia Malayalam News

അടിമാലി: വേനല്‍ കടുത്തതോടെ കൊച്ചി- മധുര ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ കാട്ടുതീ തടയുന്നതിന്റെ ഭാഗമായുള്ള ഫയര്‍ലൈന്‍ നിര്‍മ്മാണം പൂര്‍ത്തിയായി.ദേശീയപാതയുടെ വശങ്ങളില്‍ വരുന്ന 15 കി.മീ. ഭാഗത്ത് നേര്യമംഗലം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു ഫയര്‍ ലൈന്‍ പൂര്‍ത്തികരിച്ചത്.

ആലപ്പുഴ നഗരത്തിൽ വാഹനങ്ങൾക്ക് കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം;പിക്കപ്പ് വാൻ ഡ്രൈവർ അറസ്റ്റിൽ

മൂന്നാറിലേക്കുളള വിനോദ സഞ്ചാരികളായ യാത്രക്കാരുള്‍പ്പെടെയുളളവര്‍ ദേശീയ പാതയിലെ സൗകര്യമുള്ള ഭാഗത്ത് വിശ്രമിക്കുബോള്‍ അശ്രദ്ധമായി പുകവലിച്ച് കളയുന്ന സിഗരറ്റ് കുറ്റികള്‍ വരെ വനത്തിന് തീപിടിക്കുവാന്‍ കാരണമാകുന്നുണ്ട്. ഇത് മുന്നില്‍ കണ്ട് ദേശീയപാതയുടെ വശങ്ങളില്‍ വരുന്ന വനമേഖലയിലാണ് ഫയര്‍ ലൈന്‍ നിര്‍മ്മണത്തിന് തുടക്കമിട്ടത്.

Forest Fire

മറ്റ് റോഡുകളുടെയും ജനവാസ കേന്ദ്രങ്ങളുടെ ഭാഗമായി വരുന്ന 40 കീ.മീ. ദൂരവും പൂര്‍ത്തിയായി വരുന്നു. വേനലിന്റെ തുടക്കത്തില്‍ തന്നെപൂര്‍ത്തികരിച്ചതിനാല്‍ കാട്ടുതീ തടയാന്‍ കൂടുതാലായി സാധിക്കും.നേര്യമംഗലം റേഞ്ചിന്റെ പരിധിയില്‍ വരുന്ന വനമേഖലയില്‍ ആവശ്യമായ പ്രദേശങ്ങളിലെല്ലാം ഫയര്‍ ലൈന്‍ പൂര്‍ത്തികരിച്ചു കഴിഞ്ഞിട്ടുണ്ട്. മറ്റ് നിരീക്ഷണങ്ങള്‍ക്കായി ഫയര്‍ വാച്ചര്‍മാരെ അടക്കം ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

Idukki
English summary
Fire line built for forest fire in Adimali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X