ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുരിക്കാശേരി ബിവറേജസിൽ ഇനി വളയിട്ട കൈയ്യും; ജില്ലയിലെ ആദ്യ വനിത ജീവനക്കാരി, കൂടുതൽ അറിയാം..

  • By Desk
Google Oneindia Malayalam News

മുരിക്കാശേരി: ഇടുക്കി ജില്ലയിലെ മുരിക്കാശേരി ബിവറേജസ് ഒട്ട്‌ലെറ്റിലാണ് ജില്ലയിലെ ആദ്യ വനിതാ ജീവനക്കാരി പുതുതായി ചാര്‍ജ് എടുത്തത്. മുരിക്കാശേരി കൊച്ചു കരിമ്പന്‍ സ്വദേശി പാറേക്കുടിയില്‍ ബിന്റി ജോസഫാണ് മുരിക്കാശേരി പടമുഖം ബിവറേജസ് ഷോപ്പിലെ പുതിയ ജീവക്കാരി. മൂന്നു വര്‍ഷത്തെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് ബിന്റി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നത്.

<strong>ഇനി അതായിട്ട് ഇല്ലാതാവണ്ട; വരുന്നൂ... തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരം, ക്ഷേമനിധി അംഗങ്ങളുടെ അംശാദായം വര്‍ധിപ്പിക്കാനും ആനുകൂല്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും നീക്കം!!</strong>ഇനി അതായിട്ട് ഇല്ലാതാവണ്ട; വരുന്നൂ... തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരം, ക്ഷേമനിധി അംഗങ്ങളുടെ അംശാദായം വര്‍ധിപ്പിക്കാനും ആനുകൂല്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും നീക്കം!!

കെഎസ്ബിസി സ്റ്റാഫ് അസോസിയേഷന്‍ ഇടുക്കി ജില്ലാ സെക്രട്ടറി സജീവ് എസിനു മുമ്പാകെ രജിസ്ട്രറില്‍ ഒപ്പു വെച്ചതോടെ ബിവറേജസ് കോര്‍പ്പറോഷനിലെ ആദ്യ വനിത സര്‍ക്കാര്‍ ജീവനക്കാരിയെന്ന നേട്ടം വിന്റിക്ക് സ്വന്തമാകുകയും ചെയ്തു.

Binty

മുരിക്കാശേരി പടമുഖത്തെ ബിവറേജ്‌സ് ഔട്ട്‌ലെറ്റില്‍ ഭര്‍ത്താവ് ജോസഫിനും ഇളയ കുട്ടിക്കുമൊപ്പമായിരുന്നു 33 ക്കാരിയായ ബിന്റി ജോയിന്‍ ചെയ്യാന്‍ എത്തിയത്. മൂന്നു വര്‍ഷമായി പി എസ് സി പരീക്ഷകള്‍ക്കു വേണ്ടി പഠി്ച്ചിരുന്നതായും ജോലി കിട്ടയതില്‍ വളരെ സന്തോഷമുണ്ടെന്നും ബിന്റി പറഞ്ഞു.

Idukki
English summary
First womman eployee in Murikkasseri Beverages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X