എസ്റ്റേറ്റ് കൊലപാതക വിവവരങ്ങള്‍ പുറത്ത്: അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍!!
ചെറുതോണി: ഇടുക്കി നടുപ്പാറ എസ്റ്റേറ്റ് കൊലപാതകക്കേസിലെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് എ എസ് ഐ മാരുള്‍പ്പടെ അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രത്യേക അന്യേഷണ സംഘത്തിലെ എ എസ് ഐമാരായ ഉലഹന്നാന്‍, സജി എം പോള്‍ , സിവില്‍ പൊലീസ് ഓഫീസര്‍ ഓമനക്കുട്ടന്‍, ഡ്രൈവര്‍മാരായ അനീഷ് , രമേഷ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

രാജാക്കാട് എസ് ഐ പിഡി അനുമോനെതിരെ വകുപ്പുതല നടപടിക്കും ഇടുക്കി ജില്ലാ പൊലീസ് മേധാവി കെബി വേണുഗോപല്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പ്രതി ബോബിനെ മധുരയില്‍വച്ച് പിടികൂടിയപ്പോള്‍ എടുത്ത ഫോട്ടോ പുറത്ത് പോയതില്‍ എസ് പി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൂട്ടായ പരിശ്രമം ചിലരുടെ മാത്രം പ്രവര്‍ത്തനമായി ചിത്രീകരിക്കപ്പെട്ടുവെന്നാണ് എസ് പിയുടെ വിമര്‍ശനം. വിവരങ്ങള്‍ പുറത്തായതോടെ എസ് പി വാര്‍ത്താസമ്മേളനം ഒഴിവാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു നടപടി












Click it and Unblock the Notifications