• search
  • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അടിമാലിയില്‍ ആത്മവിശ്വാസത്തിന്റെ കിടപ്പാടം; അവധി ആഘോഷിച്ച് കുരുന്നു ബാല്യങ്ങളും... 150 ഓളം കുടുംബങ്ങള്‍ ഒരു മേല്‍ക്കൂരക്കു കീഴില്‍ ഒന്നിച്ചൊരു പുനരധിവാസം!

  • By Desk

അടിമാലി: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ലൈഫ്മിഷന്റെ ഭാഗമായി അടിമാലി മച്ചിപ്ലാവില്‍ ഒരുക്കിയിരിക്കുന്ന ഫ്ളാറ്റ് സമുച്ചയം ആത്മവിശ്വാസത്തിന്റെ കിടപ്പാടങ്ങളാണെന്ന് ഗുണഭോക്താക്കള്‍. മച്ചിപ്ലാവിലെ ലൈഫ് ടവറില്‍ 150 ഓളം കുടുീബങ്ങള്‍ ഒരു മേല്‍ക്കൂരക്കു കീഴില്‍ ഒന്നിച്ചൊരു പുനരധിവാസം എന്ന സങ്കല്‍പ്പത്തിലേക്ക് സസന്തോഷം നടന്നടുത്തിരിക്കുന്നു.

35 ലക്ഷം കുടുംബങ്ങളെ ഇരുട്ടിലാക്കി ഫാനി ഒഡീഷ തീരം വിട്ടു; 15 ലക്ഷം ഇലക്ട്രിക്ക് പോസ്റ്റുകള്‍ നശിച്ചു

വാടക വീടുകളില്‍ കഴിഞ്ഞവരും രോഗാവസ്ഥയില്‍ ഒറ്റപ്പെട്ടവരും വാര്‍ദ്ധക്യം തളര്‍ത്തിയവരും ഈ കൂട്ടത്തിലുണ്ട്. പക്ഷേ സ്വന്തമായി ഒരു കിടപ്പാടം ലഭിച്ചതിന്റെ ആനന്ദം ഇവര്‍ ആവര്‍ത്തിച്ച് പങ്കുവയ്ക്കുന്നു. ആറു നിലകളിലായി 217 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന രീതിയിലാണ് ലൈഫ് ടവറിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചിട്ടുള്ളത്.

ഓരോ കുടുംബത്തിനും ഒരു ഹാളും രണ്ടു മുറികളും ഒരു അടുക്കളയും,ശൗചാലയവും എന്ന രീതിയിലാണ് നിര്‍മ്മാണം.ആറു വയസുവരെയുള്ള 21 കുട്ടികളും ആറിനും പത്തിനും ഇടയില്‍ പ്രായമുള്ള 10 കുട്ടികളും 10 നും 14നും ഇടയിലുള്ള 20 കുട്ടികളും 14നും 18നും ഇടയിലുള്ള 32 കുട്ടികളും ഇവിടെ താമസിക്കുന്നു.10 വിധവകളും 2 കിടപ്പുരോഗികളും ഫ്ള്റ്റിന്റെ ഗുണഭോക്താക്കളില്‍ ഉള്‍പ്പെടുന്നു.

ഫാളാറ്റ് ടവറിന്റെ നടുമുറ്റം കുട്ടികളുടെ കളി സ്ഥലമാണ്. അവധിക്കാലമായതിനാല്‍ കുട്ടികള്‍ പരസ്പരം പന്തുരട്ടി കളിച്ചും സൈക്കിള്‍ ചവിട്ടിയും ഓടിക്കളിച്ചും ബാല്യകാലത്തിന്റെ ആനന്ദങ്ങള്‍ കണ്ടെത്തുന്നു. കൃഷ്ണപ്രിയയും അലന്‍ റോയിയും അച്ചുവും ക്രിസ്റ്റിയും അര്‍ജുനുമെല്ലാം ഫ്ളാറ്റിലെ പുതിയ അന്തരീക്ഷത്തിലും കളികൂട്ടുകാരുടെ സാന്നിത്യംകൊണ്ടും ഏറെ സന്തുഷ്ടരാണ്.

സ്വസ്്ഥമായി പഠിക്കാനുള്ള സാഹചര്യവും ഇവര്‍ക്ക് ലഭിക്കുന്നു.വരുന്ന അധ്യായന വര്‍ഷം മുതല്‍ അടിമാലി സര്‍ക്കാര്‍ സ്‌കൂളിലേക്ക് പോകുന്നതിനായി ഫ്ളാറ്റിലെ വിദ്യാര്‍ത്ഥികള്‍ക്കായി വാഹന സൗകര്യം ഒരുക്കിയതായും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. പരസ്പര സഹകരണവും ഐക്യവുംതന്നെയാണ് ഇവിടുത്തെ താമസക്കാരില്‍ ഏറെ ഉള്ളതും. അംഗവൈകല്യമുള്ളവരെയും രോഗികളെയും ഇവര്‍ അന്യോന്യം സഹായിക്കുന്നു.

ഗുണഭോക്താക്കളായവരില്‍ ഏറെപേരും പതിറ്റാണ്ടുകളോളം സ്വന്തമായി ഒരു വീടെന്ന സ്വപനവുമായി ജീവിച്ചവരാണ്.ജനിച്ചപ്പോള്‍ മുതല്‍ വാടക വീട്ടില്‍ കഴിഞ്ഞ 40 വയസുകാരന്‍ മുതല്‍ 30 മുതല്‍ 50 വര്‍ഷത്തിനു ശേഷം വീടെന്ന സ്വപനം യാഥാര്‍ത്ഥ്യമായവരും ഈ കൂട്ടത്തിലുണ്ട്. അടിമാലി മന്നാക്കാല സ്വദേശിയായ സുരേഷ് രാമന്‍പിള്ള 30 വര്‍ഷത്തോളം വിവിധ ഇടങ്ങളില്‍ വാടകയ്ക്ക് താമസിച്ചതിനുശേഷമാണ് സ്വന്തമെന്ന് പറയാവുന്ന വീട്ടിലേക്ക് മാറിയത്.

ആറു വര്‍ഷമായി ശരീരം തളര്‍ന്ന ദിവാകരനും അദ്ദേഹത്തിന്റെ ഭാര്യ സുജാതയും സ്വന്തമായ വാസസ്ഥലത്തേക്ക് ഏറേക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മാറിയത്. ജനച്ചതിനുശേഷം ആദ്യമായി ഒരു സ്വര്‍ഗംകിട്ടിയത് ഇപ്പോഴാണെന്ന് 53 കാരനായ അയ്യപ്പന്‍കുട്ടിയും പറയുന്നു. ഇത്തരത്തില്‍ ഫ്ളാറ്റ് സമുച്ചയത്തിന്റെ ഉപഭോക്താക്കളായവര്‍ അവരുടെ സ്വപന സാക്ഷാത്കാരത്തിന്റെ സന്തുഷ്ടിയില്‍തന്നെയാണ് ഇവിടെ കഴിയുന്നത്.

ഫ്ളാറ്റിലെ താമസക്കാര്‍ക്കായി ആശുപത്രി, അംഗന്‍വാടി, വായനശാല എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫ്ളാറ്റില്‍ കഴിയുന്നവര്‍ക്കായി തൊഴില്‍ നൈപുണ്യ പരിപാടിയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്താനുള്ള പദ്ധതി ആരംഭിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മികച്ച സാമൂഹ്യ നിലവാരത്തിലേക്ക് ഇവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഗ്രാമപഞ്ചായത്ത് ആരംഭിച്ചു.

ലഹരി ഉപയോഗം തടയുന്നതിന് എക്സൈസ് വകുപ്പുമായി ചേര്‍ന്ന് പ്രത്യേക പരിപാടികളും ക്ളാസുകളും സംഘടിപ്പിക്കും.നിലവിില്‍ ആരോഗ്യ സുരക്ഷാ ക്യാമ്പുകള്‍ ഇവിടെയുള്ളവര്‍ക്കായി നടത്തി വരുന്നു. ലിസ്റ്റില്‍ ബാക്കി കുടുംബങ്ങള്‍ക്ക്കൂടി മെയ് 25നകം ഫ്ളാറ്റുകള്‍ കൈമാറാനാണ് ഗ്രാമപഞ്ചായത്തിന്റെ തീരുമാനം.

Idukki

English summary
Flat complex in Adimali is part of lifetime implementation of State Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more