ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒറ്റപ്പെട്ട മാങ്കുളം: പുറംലോകം അറിയാത്ത പ്രളയകഥകള്‍

  • By Desk
Google Oneindia Malayalam News

മാങ്കുളം: ഇരുട്ടും ഒറ്റപെടലും മാങ്കുളത്തെ ജനജീവതത്തെ പതിറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് തിരികെ നടത്തിയരിക്കുന്നു. കാലവര്‍ഷം നാശം വിതച്ച ഇടുക്കി ജില്ലയിലെ പ്രധാന മേഖലകളില്‍ ഒന്നാണ് മാങ്കുളം ഗ്രാമപഞ്ചായത്ത്.കാലവര്‍ഷാരംഭം മുതല്‍ മാങ്കുളത്ത് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ആരംഭിച്ചു.

കനത്തപ്രളയത്തില്‍ നിന്നും ഇതരമേഖലകള്‍ കരകയറിയിട്ടും മാങ്കുളമിപ്പോഴും ഒറ്റപ്പെടലിന്റെ തുരുത്തിലാണ്. മാങ്കുളം പള്ളിസിറ്റിക്ക് മുകളില്‍ പാര്‍വ്വതി മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ പ്രദേശത്ത് വ്യാപക നാശം വിതച്ചു.ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മാങ്കുളം ടൗണിലേക്ക് കല്ലും ചെളിയും ഒഴുകിയെത്തുകയും ടൗണിലെ ഫിലോമിന തോടിനു സമീപമുള്ള കലുങ്ക് അടഞ്ഞ് പോകുകയും ചെയ്തിരുന്നു.നല്ലതണ്ണിയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പെരുമന്‍കുത്ത് ആറാംമൈല്‍ റോഡ് ഒലിച്ചു പോയി.ഇതോടെ ആറാംമൈല്‍,അമ്പതാംമൈല്‍,ചിക്കണം കുടി,കള്ളക്കൂട്ടികുടി,പാറക്കുടി,സിങ്ക് കുടി തുടങ്ങിയ ആദിവാസിമേഖലകളില്‍ നിന്നും ആളുകള്‍ പുറംലോകത്തെത്താനാകാതെ ദുരിതത്തിലായി.

pic

പഞ്ചായത്തിലേക്കുള്ള വൈദ്യുതി ബന്ധം നിലച്ചിട്ട് ഒരുമാസത്തോടടുക്കുകയാണ്.കല്ലാര്‍ മാങ്കുളം റോഡ് ഗതാഗതയോഗ്യമായാലും ദേശിയപാത 49 ല്‍ കല്ലാര്‍ മുതല്‍ ഇരുട്ടുകാനം വരെയുള്ള ഭാഗം കൂടി സഞ്ചാരയോഗ്യമായാല്‍ മാത്രമേ മാങ്കുളത്തേക്കുള്ള ബസ് സര്‍വ്വീസ് പൂര്‍ണമായും പുനാരാരംഭിക്കാനാവു.കുറത്തി ഉള്‍പ്പെടെയുള്ള ആദിവാസികുടികളിലേക്കുള്ള യാത്രാ മാര്‍ഗങ്ങള്‍ ഒലിച്ചു പോയതോടെ പല ആദിവാസി കോളനികളും ഒറ്റപ്പെട്ട നിലയിലാണ്.

Idukki
English summary
Flood in isolated mankulam area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X