ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മകരജ്യോതിക്ക് വിലങ്ങായി മൂടല്‍മഞ്ഞ്; പുല്ലുമേട് ദര്‍ശന സാഫല്യം തേടിയെത്തിയത് ആയിരങ്ങള്‍ !!!

  • By Desk
Google Oneindia Malayalam News

കുമളി: മകരജ്യോതി ദര്‍ശന സാഫല്യം തേടി നൂറുകണക്കിന് അയ്യപ്പന്മാര്‍ പുല്ലുമേട്ടില്‍ എത്തി. പൊന്നമ്പലമേട്ടില്‍ ഇന്നലെ വൈകിട്ട് 6.40 ഓടെ തെളിഞ്ഞ മകരജ്യോതി കനത്ത മൂടല്‍മഞ്ഞ് കാരണം പുല്ലുമേട്ടില്‍ മകരജ്യോതി ദര്‍ശനത്തിന് എത്തിയ അയ്യപ്പന്‍മാര്‍ക്ക് വ്യക്തമായി കാണാനായില്ല. പുല്ലുമേട്ടില്‍ എത്തിയ ആയിര കണക്കിന് അയ്യപ്പന്‍മാര്‍ മകരജ്യോതി ദിനത്തിലെ സായം സന്ധ്യയെ ശരണം വിളികളാല്‍ മുഖരിതമാക്കി. പൊന്നമ്പലമേട്ടില്‍ മകരജ്യോതി പ്രത്യക്ഷമായി ഏറെ നേരം കഴിഞ്ഞാണ് പുല്ലുമേട്ടില്‍ നിന്നും മടങ്ങി തുടങ്ങിയത്. മകരജ്യോതി ദര്‍ശനത്തിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പുല്ലുമേട്, പഞ്ചാലിമേട്, പരന്തുംപാറ എന്നിവിടങ്ങളിലും പരമ്പരാഗത പാതകളിലും വിപുലമായസൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.

pullumedumakaravilakku-

സുരക്ഷാ ഗതാഗത ക്രമീകരണങ്ങള്‍ക്കായി 1500 പോലീസ് ഉദ്യോഗസ്ഥരാണ് സേവന രംഗത്ത് ഉണ്ടായിരുന്നത്. കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ വെളിച്ചവും കുടിവെള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. കോഴിക്കാനത്തേക്കും തിരിച്ചും ഭക്തരുടെ സൗകര്യാര്‍ഥം കെ എസ് ആര്‍ ടി സി സര്‍വീസ് ക്രമീകരിച്ചിരുന്നു. വിപുലമായ രീതിയില്‍ ആരോഗ്യ സേവനവും, റവന്യു, ഫുഡ് ആന്റ് സേഫ്ടി, സിവില്‍ സപ്ലൈസ്, അഗ്‌നി രക്ഷാസേന, വനം വകുപ്പ് , മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളും ഭക്തര്‍ക്ക് ഏറെ സഹായകരമായിരുന്നു.

Idukki
English summary
fog makes disturbances to makarajyothi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X