ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിമാലിയിലെ മീന്‍വില്‍പ്പന ശാലകളില്‍ മിന്നൽ പരിശോധന, മത്സ്യങ്ങളില്‍ ഫോര്‍മാലിന്റെ സാന്നിദ്ധ്യം...!!!

  • By Desk
Google Oneindia Malayalam News

അടിമാലി: അടിമാലിയില്‍ മീന്‍വില്‍പ്പനശാലകളില്‍ നടത്തിയ പരിശോധനയില്‍ ഫോര്‍മാലിന്റെ സാന്നിദ്ധ്യമുള്ളതായി കണ്ടെത്തി. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായാണ് അടിമാലിയിലെ വിവിധ മത്സ്യ വില്‍പ്പന ശാലകളില്‍ മിന്നല്‍ പരിശോധന നടത്തിയത്.അടിമാലി പൊതുമാര്‍ക്കറ്റിലെ മത്സ്യ വ്യാപാരശാലകളിലും ദേശിയപാതയോരത്തെ ഏതാനും മത്സ്യ വ്യാപാര ശാലകളിലും ആയിരുന്നു പരിശോധന.

<strong>കണ്ണൂരിൽ കരള്‍രോഗബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; നവവധുവിന്റെ മരണത്തില്‍ ദുരൂഹത, പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു!</strong>കണ്ണൂരിൽ കരള്‍രോഗബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; നവവധുവിന്റെ മരണത്തില്‍ ദുരൂഹത, പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു!

ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഫുഡ്സേഫ്റ്റി വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഫിഷറീസ് വകുപ്പിലേയും ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ചില വ്യാപാരശാലകളില്‍ വില്‍പ്പനക്കായി വച്ചിരുന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിന്റെ സാന്നിധ്യം കണ്ടെത്തിയതായി ദേവികുളം ഫുഡ് സേഫ്റ്റി ഓഫീസര്‍ സന്തോഷ് കുമാര്‍ പറഞ്ഞു.

Fish

ആകെ മൊത്തം അടിമാലിയില്‍ പരിശോധന നടത്തിയ 6 കടകളില്‍ നാല് കടകള്‍ക്ക് പരിശോധന സംഘം മുന്നറിയിപ്പ് നോട്ടീസ് നല്‍കി. മൂന്ന് സാമ്പിളുകളിലും ഫോര്‍മലിന്റെ സാന്നിധ്യം കണ്ടെത്തിയ ഒരു വ്യാപാരശാലയുടെ ഉടമയില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തു. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിലുള്ള സാഹചര്യത്തില്‍ അനധികൃതമായി പഴകിയ മീനുകള്‍ വില്‍പ്പന നടത്തുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ്് പരിശോധന നടന്നത്.

Idukki
English summary
Food safty department's inspection in Adimali fish market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X