ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സൈക്കിളില്‍ 24 രാജ്യങ്ങളില്‍ യാത്ര!! ഒടുവിലെത്തിയത് മറയൂരില്‍,

  • By Desk
Google Oneindia Malayalam News

മറയൂര്‍: നെതര്‍ലന്‍ഡ് സ്വദേശികളായ ഓക്കും ഹില്‍ജുമാണ് ഈ അത്ഭുതയാത്ര നടത്തിയത്. ഇരുവരും സൈക്കിളുമായി ലോകം കാണാന്‍ ഇറങ്ങിയപ്പോള്‍ ഇതിനകം 24 രാജ്യങ്ങളില്‍ സൈക്കിള്‍ ഓടിച്ചു എന്നത് ആരെയും അതഭുതപ്പെടുത്തുന്ന വസ്തുയാണ്.

ഇരുവരും സൈക്കിളില്‍ ഇതുവരെ താണ്ടിയത് 24 രാജ്യങ്ങള്‍ ഒപ്പം- 12,000 കിലോമീറ്റര്‍ ദൂരം. അപൂര്‍വ്വമായ ഈ യാത്രയെക്കുറിച്ച് പലര്‍ക്കും വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.പക്ഷേ സത്യമാണ്. ഈ അത്ഭുത മനുഷ്യര്‍ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. യാത്രകള്‍ക്കിടയില്‍ ഇവര്‍ മറയൂരിലും എത്തി.

foreigners-15

ബെല്‍ജീയം, ജര്‍മ്മനി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്ലോവേനിയ, തുര്‍ക്കി, അര്‍മേനിയ, ഇറാന്‍, യു.എ.ഇ തുടങ്ങിയ നിരവധി രാജ്യങ്ങളാണ് ഇവര്‍ ഇതുവരെ പിന്നിട്ടത്. ഇറാനിലും ഒമാനിലും വിസാ പ്രശ്‌നം ഉണ്ടായതിനാല്‍ വിമാനയാത്ര വേണ്ടി വന്നു. ബാക്കി എല്ലാ രാജ്യങ്ങളിലും സൈക്കിളിലായിരുന്നു യാത്ര.


ഒമാനില്‍ നിന്നുമാണ് ഇന്ത്യയില്‍ എത്തിയത്. ഇരുവരും പശ്ചിമഘട്ട മലനിരകളുടെ വന്യത തേടിയാണ് മറയൂരില്‍ എത്തിയിരിക്കുന്നത്. കേരളത്തിന്റെ സംസ്‌കാരവഇന്തും ഭക്ഷണവും പ്രകൃതിയും ഏറെ ഇഷ്ടപ്പെട്ടതായി ഇവര്‍ പറയുന്നു. കേരളത്തില്‍ പത്തു ദിവസത്തോളം തങ്ങാനാണ് തീരുമാനം. രണ്ടു മാസത്തോളം ഇന്ത്യയില്‍ താമസിച്ച ശേഷം മറ്റു രാജ്യങ്ങളിലേക്കും പോകാനാണ് ഇരുവരും പദ്ധതിയിടുന്നത്.

Idukki
English summary
Foreign people roaming the world with cycle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X