Get Updates
Get notified of breaking news, exclusive insights, and must-see stories!

കെണിയൊരുക്കിയത് ഇരുമ്പ് കേബിളിൽ; 40 കിലോ തൂക്കമുള്ള 6 വയസുള്ള പുള്ളിപ്പുലി, എല്ലാം കൃത്യമായ പ്ലാനിംഗിൽ

തൊടുപുഴ: ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ച് നിന്ന സംഭവത്തില്‍ അഞ്ച് പേരാണ് അറസ്റ്റിലായത്. സംഭവം ആസൂത്രിതമായ മൃഗവേട്ടയാണെന്നാണ് ഫോറസ്റ്റ് അധികൃതര്‍ പറയുന്നത്. കൂടാതെ പ്രതികള്‍ ഇതിന് മുമ്പ് നടത്തിയ മൃഗവേട്ടയെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ആറ് വയസുള്ള പുള്ളിപ്പുലിയെയാണ് വനത്തോട് ചേര്‍ന്നുള്ള കൃഷി സ്ഥലത്ത് നിന്ന് കെണിവച്ച് പിടിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

കെണിയൊരുക്കി

കെണിയൊരുക്കി

കേസില്‍ ഒന്നാം പ്രതിയായ വിനോദിന്റെ വനത്തോട് ചേര്‍ന്നുള്ള കൃഷി ഭൂമിയില്‍ കെണിയൊരുക്കിയാണ് പുള്ളിപ്പുലിയെ പിടികൂടിയത്. ആറ് വയസ് പ്രായമുള്ള ആണ്‍പുലിയെയാണ് പ്രതികള്‍ പിടികൂടി കറിവച്ചത്. പുലിയെ കൊന്ന് സംഘത്തിലെ അംഗങ്ങള്‍ ചേര്‍ന്ന് വീതിച്ചെടുക്കുകയായിരുന്നു.

രഹസ്യ വിവരം

രഹസ്യ വിവരം

പ്രതികള്‍ പുള്ളിപ്പുലിയെ വേട്ടായടിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തില്‍ വിനോദിന്റെ വീട്ടില്‍ നിന്ന് പുലിത്തോലും പുലിമാംസം കൊണ്ടുള്ള കറിയും പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പ്രതികള്‍ അറസ്റ്റിലായത്. 10 കിലോ മാംസമാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്.

കെണിയൊരുക്കിയത് ഇങ്ങനെ

കെണിയൊരുക്കിയത് ഇങ്ങനെ

കൃഷിയിടത്തില്‍ ഇരുമ്പ് കേബിള്‍ ഉപയോഗിച്ചാണ് കൃഷിയിടത്തില്‍ കെണിയൊരുക്കിയത്. 40 കിലോയില്‍ കൂടുതല്‍ ഭാരമുള്ള പുലിയാണെന്നാണ് നിഗമനം. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മാങ്കുളം സ്വദേശികളായ മുനിപ്പാറ വിനോദ്, ബേസില്‍, വിപി കുര്യാക്കോസ്, സരിഎസ് ബിനു, സലി കുഞ്ഞപ്പന്‍, വടക്കും ചാലില്‍ വിന്‍സെന്റ് എന്നിവരാണ് അറസ്റ്റിലായത്.

മുള്ളന്‍ പന്നിയെയും കെണിവച്ചു

മുള്ളന്‍ പന്നിയെയും കെണിവച്ചു

പ്രതികള്‍ പുലിയെ കൂടാതെ മുള്ളന്‍പന്നിയെയും കെണിവച്ച് പിടിച്ച കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. അതേസമയം, പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന വന്യജീവി റാക്കറ്റുമായി ബന്ധമുണ്ടോ എന്ന സംശയം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് വനംവകുപ്പ്.

 തോലും പല്ലും നഗവും

തോലും പല്ലും നഗവും

അതേസമയം, പുള്ളിപ്പുലിയുടെ പത്ത് കിലോയോളം കറിവച്ചതിന് ശേഷം പല്ലും നഖവും തോലും വില്‍ക്കാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. പുലിയെ പിടിച്ച ഇതേ സ്ഥലത്ത് വച്ച് തന്നെയാണ് പ്രതികള്‍ മുള്ളന്‍പന്നിയെ കെണിവച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+