ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരിയാറിന്റെ ഹൃദയതുടിപ്പുകളായി ഫോട്ടോ പ്രദര്‍ശനം... പ്രദര്‍ശനം ടൈഗര്‍ റിസര്‍വ്വിന്റെ 40-ാം വാര്‍ഷികത്തില്‍!!!!

  • By Desk
Google Oneindia Malayalam News

കുമളി: പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ 40ാം വാര്‍ഷികത്തോടനുബന്ധിച്ച് വനംവകുപ്പ് ഒരുക്കിയ ഫോട്ടോ പ്രദര്‍ശനം പെരിയാറിന്റെ കഴിഞ്ഞകാലങ്ങളുടെ ഓര്‍മപ്പെടുത്തലായി. 1890കള്‍ മുതല്‍ 1990കള്‍ വരെയുള്ള കാലയളവിലെ വ്യത്യസ്ഥവും ചരിത്ര പ്രാധാന്യമുള്ളതുമായ 140 ഓളം ചിത്രങ്ങളാണ് പ്രദര്‍പ്പിച്ചത്.

Photo exhibition

1890 കളില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ നിര്‍മ്മാണ വേള, ഡാം കമ്മീഷന്‍ ചെയ്ത ശേഷം ആദ്യമെടുത്ത ചിത്രം, 1940 കളില്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പെരിയാര്‍ സന്ദര്‍ശനം, 1945 കളിലെ ശബരിമല, പെരിയാര്‍ കടുവ സങ്കേതത്തിലെ ആദ്യ റെയ്ഞ്ചര്‍ ആയിരുന്ന ആംഗ്ലോ ഇന്ത്യനായ എ.ഡബ്ല്യം വുഡ്‌സ്, ആദ്യ ഗെയിം ഗാര്‍ഡന്‍ ബ്രിട്ടീഷുകാരനായ റോബിന്‍സണ്‍ എന്നിവരുടെ ചിത്രങ്ങള്‍, 1952 ഡിസംബറില്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു മകള്‍ ഇന്ദിരാഗാന്ധിയോടൊപ്പം പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് സന്ദര്‍ശിക്കുന്ന ചിത്രം, 196070 കളിലെ മംഗളാദേവി ക്ഷേത്രം, മന്നാക്കുടി ആദിവാസി ഗോത്ര സമൂഹത്തിന്റെ ചിത്രങ്ങള്‍, പെരിയാര്‍ വന്യ ജീവി സങ്കേതത്തിലെ പ്രധാന ആകര്‍ഷണങ്ങളായ കടുവ, ആനക്കൂട്ടങ്ങളുടെ വിവിധങ്ങളായ ദൃശ്യങ്ങള്‍ തുടങ്ങിയവയെല്ലാം ഫോട്ടോ പ്രദര്‍ശനത്തില്‍ ഏറെ ജനശ്രദ്ധ നേടി. വിദേശ വിനോദ സഞ്ചാരികളടക്കം നിരവധി പേരാണ് ഫോട്ടോ പ്രദര്‍ശനം കാണാനെത്തിയത്.

Idukki
English summary
Forest department's photo exhibition in Periyar tiger reserve
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X