ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നീലക്കുറുഞ്ഞിയുടെ പൂന്തേനില്‍ നിന്നുള്ള തേനുമായി വനം വന്യജീവി വകുപ്പ്: തേന്‍ ഔഷധഗുണമുള്ളതെന്ന്!!

  • By Desk
Google Oneindia Malayalam News

ചെറുതോണി: വനമേഖലയില്‍ മാത്രം കണ്ടുവരുന്ന വൈവിധ്യങ്ങളായ വന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള ഒരുക്കി കേരള വനം വന്യജീവി വകുപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ ആരംഭിച്ച പ്രദര്‍ശന വിപണന മേളയിലാണ് സന്ദര്‍ശകരെ ആകര്‍ഷിച്ചു കൊണ്ട് വനം വന്യജീവി വകുപ്പിന്റെ സ്റ്റാള്‍ ആരംഭിച്ചിരിക്കുന്നത്. കാട്ടുതേന്‍, പുല്‍തൈലം, യൂക്കാലി തൈലം, ആവണക്കെണ്ണ, കസ്തൂരി മഞ്ഞള്‍, ഇഞ്ച, പതിമുഖം, കരിങ്ങാലി തുടങ്ങിയ വന ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാന്‍ വന്‍ ജനത്തിരക്കാണ് സ്റ്റാളുകളില്‍ അനുഭവപ്പെടുന്നത്.

honeyfromneelakurinji-1

12 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയില്‍ നിന്നും നീലകുറിഞ്ഞിയിലെ പൂന്തേനുണ്ട് തേനീച്ചകള്‍ ഉല്‍പ്പാദിപ്പിച്ച കുറിഞ്ഞി തേന്‍ ഏറെ ഔഷധ ഗുണങ്ങള്‍ ഉള്ള ഒന്നാണ്. അര കിലോയ്ക്ക് 450 രൂപയ്ക്കാണ് വനം വകുപ്പ് സ്റ്റാളില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. സുഗന്ധലേപനങ്ങളില്‍ ഏറ്റവും മികച്ച ചന്ദന തൈലവും ചന്ദന പൊടിയും ഏറ്റവും ശുദ്ധമായതും ഗുണമേന്മയില്‍ മികച്ചതുമാണ് പ്രദര്‍ശന സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഏറെ പ്രസിദ്ധമായ മറയൂര്‍ ശര്‍ക്കരയും കിലോയ്ക്ക് 80 രൂപ നിരക്കില്‍ വില്‍പ്പനക്കായി സ്റ്റാളില്‍ ലഭ്യമാണ്. കൂടാതെ പല രോഗങ്ങള്‍ക്കുമുള്ള ഔഷധമായ തേന്‍ നെല്ലിക്ക, കാന്താരി തേന്‍, വെളുത്തുള്ളി തേന്‍, ഇഞ്ചി തേന്‍, കുരുമുളക് തേന്‍ എന്നിവയും വില്‍പ്പനയ്ക്കുണ്ട്.


Idukki
English summary
forest department with honey from neelakurinji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X