• search
For idukki Updates
Allow Notification  

    ഫോറസ്റ്റ് വാച്ചറെ അവശനിലിയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത!!! മൊഴിയില്‍ കൃത്യതയില്ല...ആക്രമിക്കപ്പെട്ടതാകമെന്ന നിഗമനത്തില്‍ പോലീസ് ....!!!

    • By Desk

    മൂന്നാര്‍: ഫോറസ്റ്റ് വാച്ചറെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത അകലുന്നില്ല. കഴിഞ്ഞ ദിവസമായിരുന്നു ഇടമലക്കുടി പരപ്പയാര്‍ സ്വദേശി കൊളന്തയപ്പനെ അവശനിലയില്‍ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ ഫോറസ്റ്റ് വാച്ചറായി ജോലി നോക്കിയിരുന്ന കൊളന്തയപ്പനെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഇനിയും ദുരൂഹതകള്‍ അവശേഷിക്കുന്നത്.

    'ശബരിമലയിൽ അക്രമത്തിന് തമ്പടിക്കുന്നത് ഭീകരവാദികൾ; എങ്ങിനെ നേരിടണമെന്ന് സർക്കാറിനറിയാം'!!!

    കഴിഞ്ഞ ദിവസങ്ങളില്‍ കൊളന്തയപ്പന്‍ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുമായി മുമ്പോട്ട് പോകാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.കൊളന്തയപ്പനെ ആരെങ്കിലും ആക്രമിച്ചതാണോ മറ്റെന്തെങ്കിലും അപകടം സംഭവിച്ചതാണോ തുടങ്ങിയ ചോദ്യങ്ങളും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.തന്നെ ആരോ ആക്രമിച്ചെന്നും ബോധം നഷ്ടമായതിനാല്‍ മറ്റൊന്നും ഓര്‍മ്മയില്ലെന്നും ആശുപത്രിയില്‍ കഴിയുന്ന കൊളന്തയപ്പന്‍ പറഞ്ഞു.ഇടമലക്കുടി സ്വദേശിയായ കൊളന്തയപ്പന്‍ ഇപ്പോള്‍ മറയൂരിലാണ് താമസിച്ചു വരുന്നത്.

    കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ കൊളന്തയപ്പനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയിരുന്നു.ശേഷം കഴിഞ്ഞ ബുധനാഴ്ച്ച തലയാറില്‍ വച്ച് കൊളന്തയപ്പനെ പരിചയക്കാര്‍ കണ്ട് മുട്ടുകയും ഇയാളെ ലക്കം ഫോറസ്റ്റ് ഓഫീസില്‍ എത്തിക്കുകയും ചെയ്തു.തുടര്‍ന്ന് കുടുംബാംഗങ്ങള്‍ എത്തി കൊളന്തയപ്പനെ വീട്ടിലേക്ക് കൊണ്ടു പോയി.ശരീരത്തും മുഖത്തും പരിക്കുകള്‍ കണ്ടതോടെ കൊളന്തയപ്പനെ പിന്നീട് അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങവെ തന്നെ ആരോ ആക്രമിച്ചുവെന്നാണ് കൊളന്തയപ്പന്‍ പറയുന്നത്. ഇയാള്‍ സ്ഥിരമായി സഞ്ചരിച്ചിരുന്ന ബൈക്ക് സംഭവ ശേഷം കണ്ടെത്താനാകാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.സംഭവത്തില്‍ കൊളന്തയപ്പന്‍ വ്യക്തമായ മൊഴി നല്‍കിയാല്‍ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാനാകുവെന്ന് പോലീസും അറിയിച്ചു.

    കൂടുതൽ ഇടുക്കി വാർത്തകൾView All

    Idukki

    English summary
    Forest watcher attacked in Idukki?

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more