എസ് രാജേന്ദ്രന് സിപിഎമ്മിന് പുറത്തേക്കെന്നുറച്ചു: അടുത്ത ലക്ഷ്യം കോണ്‍ഗ്രസ്? സിപിഐയും മുന്നില്‍
ദേവികുളം: മുതിർന്ന സി പി എം നേതാവും മുന്‍ എം എല്‍ എയുമായ എസ് രാജേന്ദ്രന് പാർട്ടി വിട്ടേക്കുമെന്ന് റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കവും തുടർന്നുണ്ടായ പാർട്ടി അന്വേഷണവുമാണ് എസ് രാജേന്ദ്രനെ പാർട്ടിക്ക് പുറത്തേക്ക് എത്തിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തെ ആരോപണങ്ങളില്‍ പാർട്ടി നടത്തിയ അന്വേഷണത്തില്‍ എസ് രാജേന്ദ്രനെതിരെ നടപടിയുണ്ടാവുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ എംഎം മണിയും എസ് രാജേന്ദ്രനും തമ്മിലുണ്ടായ വാഗ്വാദങ്ങള്‍..
ബിജെപിക്ക് ശക്തി കേന്ദ്രത്തില്‍ അടിയൊഴുക്ക് ഭയം!! 8 ആഴ്ചക്കിടെ മോദി വന്നത് 6 തവണ...

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ മുതല്‍ തന്നെ സിപിഎമ്മിന് തലവേദന സൃഷ്ടിച്ചിരുന്ന മണ്ഡലമാണ് ദേവികുളം. കഴിഞ്ഞ മൂന്ന് തവണയും മണ്ഡലത്തില്‍ നിന്ന് വിജയിച്ച എസ് രാജേന്ദ്രന് ഇത്തവണയും ദേവികുളത്ത് സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സംസ്ഥാന തലത്തില്‍ നടപ്പിലാക്കിയ പൊതു മാനദണ്ഡപ്രകാരം അദ്ദേഹത്തിന് പാർട്ടി സ്ഥാനാർത്ഥിത്വം നല്‍കിയില്ല.
കെട്ടിപിടിച്ച് മഞ്ജു വാര്യർ, മുത്തമേറ്റ് വാങ്ങി നിമിഷ: പൂർണ്ണിമ ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസകള്‍

എസ് രാജേന്ദ്രനെ ഒഴിവാക്കി ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗമായ എ രാജയെയായിരുന്നു സിപിഎം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ രാജയെ തോല്‍പ്പിക്കാന്‍ എസ് രാജേന്ദ്രന് ശ്രമിച്ചുവെന്നാണ് ആരോപണം. നിയസഭ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ ഈ ആരോപണം ഉയർന്ന് വന്നിരുന്നു. തുടർന്ന് പാർട്ട് അന്വേഷണം നടത്തുകയും ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ എസ് രാജേന്ദ്രനെതിരെ ബ്രാഞ്ച് തലം മുതല്‍ തന്നെ മേല്‍ക്കമിറ്റികള്‍ക്ക് പരാതികള്‍ ലഭിച്ചു തുടങ്ങി. അടിമാലി, മറയൂര്‍, മൂന്നാര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചു. ജില്ലാ കമ്മിറ്റി നിയോഗിച്ച രണ്ടംഗ സമിതിയായിരുന്നു പരാതികള്‍ അന്വേഷിച്ചത്. മണ്ഡലം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞതാണ് ആരോപണങ്ങള്‍ക്ക് ശക്തി പകര്‍ന്നത്.

എസ് രാജേന്ദ്രന് ജാതി അടിസ്ഥാനത്തില്‍ വിഭജനം നടത്തി എ രാജയെ തോല്പിക്കാന് ശ്രമം നടത്തിയെന്നായിരുന്നു പാർട്ടി പ്രവർത്തകർ തന്നെ ഉയർത്തിയ ആരോപണം. പാര്‍ട്ടി വലിയ മുന്നേറ്റം പ്രതീക്ഷിച്ച ഇടങ്ങളില്‍ രാജേന്ദ്ര ഏറെ പിന്നില്‍ പോയിരുന്നു. എസ് രാജേന്ദ്രന്റെ സ്വാധിന മേഖലകളായിരുന്നു ഇവയെല്ലാം. മറയൂരില്‍ 700 വോട്ടുകള്‍ക്കായിരുന്ന രാജ പിന്നില്‍ പോയത്.

കാന്തലൂർ, വട്ടവട, മൂന്നാർ പഞ്ചായത്തുകളിലും പ്രതീക്ഷിച്ച വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചില്ല. പ്രതീക്ഷിച്ച വോട്ടുകള്‍ വരാത്ത പഞ്ചായത്തുകള്‍ തമിഴ് സ്വാധീനമുള്ള മേഖലകള്‍ കൂടിയാണ്. മൂന്നാറിലെ പ്രബല ജാതിയില്‍ സ്വാധീനമുള്ള എസ് രാജേന്ദ്രന് ജാതീയമായ വേര്‍തിരിവുണ്ടാക്കി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും ഇതോടൊപ്പം തന്നെ ഉയര്‍ന്നു.

ഈ ആരോപണങ്ങള്‍ എല്ലാം പാര്‍ട്ടി വിശദമായി അന്വേഷിച്ചതിന് ശേഷമാണ് എസ് രാജേന്ദ്രന് എതിരായി റിപ്പോര്‍ട്ട് നല്‍കിയത്. ഈ സംഭവം നിലനില്‍ക്കേയാണ് എസ് രാജേന്ദ്രനും എംഎം മണിയും തമ്മിലുള്ള തർക്കം കഴിഞ്ഞ ദിവസം മുതല്‍ ശക്തമായി തുടങ്ങിയത്. എസ് രാജേന്ദ്രനെ പാർട്ടിയില്‍ നിന്നും പുറത്താകുമെന്ന് എംഎം മണി തുറന്നടിക്കുകയും ചെയ്തു.

ഏരിയാ സമ്മേളനങ്ങളില്‍ പങ്കെടുക്കാതെ രാജേന്ദ്രന് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല. മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടര്‍ന്നാല്‍ മുന്നോട്ടുപോകാമെന്നുമായിരുന്നു എഎം മണിയുടെ വാക്കുകള്‍. സിപിഎം മറയൂർ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറയൂർ ഏരിയ കമ്മിറ്റിയില്‍ എസ് രാജേന്ദ്രന് അംഗമാണെങ്കിലും സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല.

എസ് രാജേന്ദ്രന് രാഷ്ട്രീയ ബോധമുണ്ട്. പക്ഷെ രാഷ്ട്രീയ ബോധമൊക്കെ തെറ്റിപ്പോയാലെന്ത് ചെയ്യും. പാർട്ടി ടിക്കറ്റില്‍ മൂന്ന് പ്രാവശ്യം എം എല്‍ എയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. പിന്നെ ജീവിതകാലം മുഴുവന്‍ അയാള്‍ക്ക് പെന്‍ഷനായി നല്ല സംഖ്യകിട്ടും. ഇതിലപ്പുറം ഇനി എന്ത് ചെയ്യണം ഈ പാര്‍ട്ടി. എസ് രാജേന്ദ്രനെതിരായ പാർട്ടി കമ്മീഷന് റിപ്പോർട്ട് ചർച്ച ചെയ്യുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ റിപ്പോർട്ട് അയാള്‍ക്ക് എതിരോ അനുകൂലമോ ആവാം. എന്നാല്‍ ഏതെങ്കിലും കമ്മിറ്റിയില്‍ അംഗമായ ഒരാള്‍ ആ കമ്മിറ്റിയുടെ സമ്മേളനത്തില്‍ വരാതിരിക്കുന്നത് സംഘടനാ വിരുദ്ധമായ കാര്യമാണ്. എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും അംഗങ്ങള്‍ പാർട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കണം. കമ്മീഷന് റിപ്പോര്‍ട്ട് അനുകൂലമായാല്‍ പോലും സമ്മേളനങ്ങില്‍ വരാതിരിക്കുന്നതുകൊണ്ട് അയാള്‍ക്ക് പാര്‍ട്ടിയില്‍ തുടരാനാകില്ല. പാർട്ടിക്ക് പുറത്താക്കേണ്ടി വരും. അയാള്‍ക്ക് വേറെ പാർട്ടി നോക്കാമെന്നും എംഎം മണി പറഞ്ഞു.

അതേസമയം, പാർട്ടി വേദികളിലും പുറത്തും തന്നെ അധികാര കൊതിയനായി ചിത്രീകരിച്ച് പരസ്യമായി ഉപദ്രവിക്കുന്നത് നിർത്തണമെന്നായിരുന്നു എസ് രജേന്ദ്രന്റെ പ്രതികരണം. താൻ പൂർണമായും പാർട്ടിക്ക് വിധേയപ്പെട്ട വ്യക്തിയാണ്. തന്നെ പാർട്ടിക്ക് വേണ്ടെങ്കിൽ പുറത്താക്കാം. നാലാമതും മത്സരിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല.40 വർഷം പാർട്ടിക്ക് വേണ്ടി അധ്വാനിച്ച തന്നെ അതേ പാർട്ടി അവിശ്വാസത്തോടെയാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനിടയില്‍ തന്നെയാണ് എസ് രാജേന്ദ്രനെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നത്. കോണ്‍ഗ്രസ്, സിപിഐ പാർട്ടികള്‍ എസ് രാജേന്ദ്രനായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ട്. മധ്യകേരളത്തില്‍ നിന്നുള്ള ഒരു പ്രമുഖ നേതാവിനെ പാർട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസ് നേരത്തെ മുതല്‍ ശ്രമം തുടങ്ങിയതായി സൂചനയുണ്ടായിരുന്നു. നിയമഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിത്വം നഷ്ടമായ മുന്‍എംഎല്‍എയെ കേന്ദ്രീകരിച്ചായിരുന്നു ഈ ചർച്ചകള്‍. അത് എസ് രാജേന്ദ്രനാണോയെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചിലർ ഉയർത്തുന്ന ചോദ്യം. അതേസമയം. എസ് രാജേന്ദ്രന് സിപിഐയില്‍ ചേർന്നേക്കുമെന്ന തരത്തിലും ചർച്ചകള്‍ ശക്തമാണ്.
ഡിംപലിനോട് കുശലം പറഞ്ഞ് ദിലീപ്: എത്ര സിനിമകള്‍ കണ്ട് ചിരിച്ചതാണെന്ന് ഡിംപല്‍-ചിത്രങ്ങള്‍ വൈറല്‍