Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസിനു നേരെ കഞ്ചാവു മാഫിയുടെ ആക്രമണം. 4 പേര്‍ പിടിയില്‍; അക്രമണം നടത്താന്‍ ആയുധങ്ങളും!

വണ്ടിപെരിയാര്‍: പോലിസിനു നേരെ മാരക ആയുധങ്ങളുമായി അക്രമണം നടത്തി അഞ്ചംഗ സംഘം. ഒടുവില്‍ നാട്ടുകാരുടെകൂടി സഹായത്തോടെ സംഘത്തിലെ നാലുപേരെയും പിടികൂടി പോലീസ് ഇടുക്കി വണ്ടിപെരിയാറിലാണ് സംഭവം. വണ്ടിപ്പെരിയാര്‍ മൂങ്കലാര്‍ ഭാഗത്ത് കഞ്ചാവ് വില്പന നടക്കുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കഞ്ചാവുമായി 5 അംഗ സംഘം സമീപത്തെ വാഹനത്തില്‍ ഉണ്ടായിരുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു.

ഇവര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വടിവാള്‍, മറ്റ് മാരക ആയുധങ്ങള്‍ എന്നിവ ഉപയോഗിച്ച് അക്രമം നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അക്രമത്തില്‍ ഉദ്യോഗസ്ഥരായ ജോഷി, മുത്തു എന്നിവര്‍ക്ക് പരുക്കേറ്റു. സംഘര്‍ത്തെ തുടര്‍ന്ന് 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചംഗ സംഘത്തിലെ 4 പേരാണ് പോലീസ് പിടിയിലായത്.

ganjaattackcase

അടിമാലി രാജാക്കാട് സ്വദേശികളായ കൂരി ഷൈന്‍ എന്ന് അറിയപ്പെടുന്ന ഷൈന്‍ ജോസഫ്, ജിബിന്‍ സജീവ്, സ്റ്റാലിന്‍ തോമസ്, വിഷ്ണു പെരുമാള്‍ എന്നിവരാണ് പോലീസ് പിടിയിലാകുന്നത്. ഓടിപ്പോയ 3 പേരില്‍ 2 പേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഒരാള്‍ ഒളിവിലാണ്. പ്രതികള്‍ക്കെതിരെ വധശ്രമം, ആയുധ നിയമം, എന്‍.ഡി.പി.എസ് നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+