ഇടുക്കിയില്‍ ഇന്ന് രോഗം 4 പേര്‍ക്ക്; 32 പേര്‍ക്ക് രോഗം ഭേദമായി, കണ്ടെയ്ന്‍മെന്റ് സോണില്‍ മാറ്റം
ഇടുക്കി: ജില്ലയില്‍ ഇന്ന് 4 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇവര്‍ 3 പേരുടെയും രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നതാണ്. ജില്ലയില്‍ ഇന്ന് പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ ഇല്ല. നേരത്തെ കണ്ടെയിന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്ത ചില പ്രദേശങ്ങള്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 1. ഉപ്പുതറ ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡിലെ ചീന്തലാര്‍ എസ്റ്റേറ്റ് ഒന്നാം ഡിവിഷന്‍, 2. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് 6, 7 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന നമരി അംഗന്‍വാടി മുതല്‍ ശാന്തരുവിത്തോട് വരെയുള്ള ഭാഗം എന്നീ പ്രദേശങ്ങളാണ് ഒഴിവാക്കിയത്. അതേസമയം, ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32 പേര്‍ ഇന്ന് രോഗമുക്തി നേടി.

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍
1. തൊടുപുഴ സ്വദേശിനി (63)
2. പെരുവന്താനം സ്വദേശി (67)
3. ഇടവെട്ടി സ്വദേശിനി (49)
മറ്റ് സംസ്ഥാനത്ത് നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചത്
1. മറയൂര്‍ സ്വദേശി (49)
താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍/പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണായി തുടരുന്നതാണ്.
• കരുണാപുരം - 1-ാം വാര്‍ഡില്‍ തൂക്കുപാലം നൂറുല്‍ഹുദാ ജമാഅത്ത് മുസ്ലീം പള്ളിയുടെ 250 മീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെട്ടുവരുന്ന ഭാഗവും, താജ് ഡ്രൈവിംഗ് സ്‌കൂള്‍ മുതല്‍ ടആക തൂക്കുപാലം ബ്രാഞ്ച് വരെയുള്ള ഭാഗവും.
• ആലക്കോട് - 5-ാം വാര്‍ഡിലെ അഞ്ചിരിക്കവല മുതല്‍ ഒരുമ അസോസിയേഷന്‍ വരെയുള്ള ഭാഗം, 4, 5 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന - കലയന്താനി കുരിശുപള്ളിക്ക് 300 മീറ്റര്‍ ചുറ്റളവിലുള്ള ഭാഗം.
• വെള്ളിയാമറ്റം - 1, 2, 3, 15 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന - കലയന്താനി മുതല്‍ ഇറുക്കുപാലം മെയിന്‍ റോഡ് വരെയും, ഇളംദേശം ടൗണ്‍ മുതല്‍ വെട്ടിമറ്റം വരെയും, വെട്ടിമറ്റം മുതല്‍ തേന്‍മാരി റോഡ് വരെയും.
• കരിമണ്ണൂര്‍ - 5, 6, 7, 11 വാര്‍ഡുകള്‍.
• കാഞ്ചിയാര്‍-8-ാം വാര്‍ഡില്‍ നരിയംപാറ ജംഗ്ഷന്റെ 100 മീറ്റര്‍ ചുറ്റളവ്.
• നെടുങ്കണ്ടം - 10, 12 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന, റോയല്‍-ഇന്‍ മുതല്‍ ബിസ്മി ടെയ്‌ലറിംഗ് വരെയുള്ള ഭാഗം, 12, 13 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന - മുണ്ടിയെരുമ കോമ്പയാര്‍ റോഡില്‍ മുണ്ടിയെരുമ ജംഗ്ഷനില്‍ നിന്നും 150 മീറ്റര്‍ അകലെയുള്ള പാലം മുതല്‍ മൂന്നുമുക്ക് ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ ഇരുവശവുമുള്ള ഭാഗം.
• ഉപ്പുതറ - 6-ാം വാര്‍ഡ്.












Click it and Unblock the Notifications